Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
കെഎംസിസി ഖത്തർ ദർപ്പണം 2023 നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു

February 12, 2023

February 12, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: കെഎംസിസി ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റി ഏകദിന നേതൃത്വ  ക്യാമ്പ് സംഘടിപ്പിച്ചു . 'ദർപ്പണം -2023 ' എന്ന ശീർഷകത്തിൽ  രണ്ട് സെക്ഷനുകളിലായി സംഘടിപ്പിച്ച പരിപാടി വൈവിധ്യമാർന്ന ക്ലാസ്സുകൾ കൊണ്ടും ഭാരവാഹികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായതായി സംഘാടകർ അറിയിച്ചു.

തുമാമയിലെ സംസ്ഥാന ഓഫീസിൽ റഫീഖ് റഹ്‌മാനിയുടെ  പ്രാർത്ഥനയോടെ ആരംഭിച്ച ക്യാമ്പ് സംസ്ഥാന ഉപദേശക വൈസ് ചെയർമാൻ  എം.പി ഷാഫി  ഹാജി ഉദ്‌ഘാടനം ചെയ്തു.

പ്രമുഖ ട്രെയിനറും ചിന്തകനുമായ ഡോ. സുലൈമാൻ മേൽപ്പത്തൂർ സോഷ്യൽ ലീഡേഴ്സ്  എന്ന വിഷയത്തെ  ആസ്പദമാക്കി സംസാരിച്ചു വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം  മനസ്സിലാക്കി സി.എച്ച് മുഹമ്മദ് കോയ നടത്തിയ വിപ്ലവങ്ങളാണ്  ന്യൂനപക്ഷ വിഭാങ്ങൾക്കിടയിൽ വിദ്യാഭ്യാസ വളർച്ചയ്ക്ക്  കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടാമത്തെ സെഷനിൽ മികച്ച സംഘടന രീതികളെ കുറിച്ച്  സംസ്ഥാന പ്രസിഡണ്ട് സാം ബഷീർ സംസാരിച്ചു . എസ് എസ് പി ചെയർമാൻ എം ടി പി മുഹമ്മദ് കുഞ്ഞി സ്നേഹ സുരക്ഷാ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ജാഫർ സാദിഖ് പാലക്കാട്  പങ്കെടുത്തു. . ഓർമ്മകളിലൂടെ കെഎംസിസി എന്ന വിഷയത്തിൽ മുട്ടം മഹമ്മൂദ്  പഴയ കാല പ്രവർത്തനങ്ങൾ പുതു തലമുറയ്ക്ക് വിശദീകരിച്ചു കൊടുത്തു . റീച്ച് ദ അൺറീച്ച് എന്ന വിഷയത്തിൽ നാസർ കൈതക്കാട് സംസാരിച്ചു.

അടുത്ത മൂന്ന് വർഷത്തേയ്ക്ക് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിപാടിയുടെ ബ്രൗഷർ ല്‌കാനുൽ ഹകീം സാം ബഷീറിന് നൽകി  പ്രകാശനം ചെയ്തു . ജില്ലാ സെക്രട്ടറി മുഹമ്മദ് കെബി,ജില്ലാ പ്രസിഡണ്ട് ലുക്മാനുൽ ഹകീം,കെഎസ് മുഹമ്മദ് കുഞ്ഞി, എംവി ബഷീർ,ജില്ലാ കമ്മിറ്റി ഭാരവാഹികളായ ആദം കുഞ്ഞി തളങ്കര , സിദ്ദിഖ് മണിയംപാറ , സഗീർ  ഇരിയ , സാദിഖ് കെ സി , അഷ്‌റഫ് ആവിയിൽ,ജില്ലാ ജനറൽ സെക്രട്ടറി സമീർ ഉടുമ്പുതല,ജില്ലാ സെക്രട്ടറി ഷാനിഫ് പൈക്ക എന്നിവർ സംസാരിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News