Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലെ കണ്ണൂർ ഇരിക്കൂർ നിവാസികളുടെ ഇഫ്താർ സംഗമവും ഫോക്കസ് മെഡിക്കൽസ് പ്രിവിലേജ് കാർഡ് വിതരണോൽഘാടനവും

April 15, 2023

April 15, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തർ പ്രവാസികളായ കണ്ണൂർ ജില്ലയിലെ ഇരിക്കൂർ നിവാസികളുടെ സംഘടനയായ ഖത്തർ ഇരിക്കൂർ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു .ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ പഞ്ചായത്തിലെ വിവിധങ്ങളായ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി കുടുംബങ്ങളും പ്രവാസി സുഹൃത്തുക്കളുമടക്കം നൂറിലേറെ പേർ പങ്കെടുത്തു.

പ്രസിഡന്റ്‌  ഖാലിദ് എസ് മുനീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അഷ്റഫ് മൊയ്തു സ്വാഗതം ആശംസിച്ചു . 'റമദാൻ-ബദർ അനുസ്മരണം' എന്ന വിഷയത്തിൽ പ്രശസ്ത വാഗ്മി മാലിക് ഹുദവി മുഖ്യ പ്രഭാഷണം നിർവഹിച്ചു . കൂട്ടായ്മയുടെ നാട്ടിലുള്ള കോർഡിനേറ്റർ  അബ്ദുൽ ഗഫൂർ കീത്തടത്തിനെ പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. 

ഇരിക്കൂർ കൂട്ടായ്മ അംഗങ്ങൾക്കുള്ള ഫോക്കസ് പ്രിവിലേജ് കാർഡ്  ഫോക്കസ് മെഡിക്കൽസ്  പ്രതിനിധി  ഡോ.സ്റ്റെഫിനിൽ  നിന്നും അഡ്വൈസറി ചെയർമാൻ  അനീസ് പള്ളിപ്പാത്തിന്ന് നൽകി വിതരണ ഉൽഘാടനം നിർവഹിച്ചു. ഇതുവഴി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും  ഫോകസ് മെഡിക്കൽ സെന്ററിൽ സൗജന്യനിരക്കിൽ ചികിത്സ ലഭ്യമാകും.

ചടങ്ങിൽ  പ്രഥമ പ്രസിഡന്റ് സാദിഖ് ,സെക്രട്ടറി സലിം സി ,ഹനീഫ എംപി ,ഖാദർ ,സാബിർ കീത്തടത്ത് ,ഹാഷിർ ,ഉമ്മർകുട്ടി ,ശരീഫ് ,ഫർഷാദ് ,നൗഫൽ ,സഫ്‌വാൻ ,തുടങ്ങിയവർ പങ്കെടുത്തു . ട്രെഷറർ ഷഹീദ് നന്ദി പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News