Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
കനൽ ഖത്തർ “വാമൊഴിയാട്ടം” നാടൻപാട്ട് ശില്പശാല സംഘടിപ്പിക്കുന്നു

May 21, 2023

May 21, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഖത്തറിലെ നാടൻപാട്ട് സംഘമായ "കനൽ ഖത്തർ" ഖത്തറിലെ സ്കൂള്‍ കുട്ടികൾക്കായി നാടൻപാട്ട് ശില്പശാല സംഘടിപ്പിക്കുന്നു.
പ്രവാസികളായ കുട്ടികളില്‍  നാടിന്റെ സംസ്കാരവും പൈതൃകവും ഒരു ഓർമ്മപ്പെടുത്തലായി പകർന്നുനൽകാൻ ലക്ഷ്യമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

നാടൻപാട്ടുകളുടെയും നാടന്‍കലകളുടെയും  ചരിത്രം പകർന്നു നൽകുകയും, പുതിയ തലമുറകളിലേക്ക് അതിന്‍റെ  സാംസ്കാരിക പ്രാധാന്യം പങ്കുവെക്കുകയും കൂടിയാണ് കനൽ ഖത്തർ നാടൻപാട്ട് സംഘം ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

2023 ജൂൺ 2 ന് വൈകുന്നേരം 4 മണി മുതല്‍  ഓൾഡ് ഐഡിയൽ സ്കൂളിലെ ഡൈനാമിക് സ്പോർട്സ് സെന്‍ററില്‍ ആണ്  പരിപാടി നടക്കുക.ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകൾ , സാമൂഹിക സംഘടനകൾ തുടങ്ങിയവയെ പ്രധിനിധീകരിച്ചു വരുന്ന കുട്ടികള്‍ക്ക്  പരിപാടിയില്‍ പങ്കെടുക്കാം.

കേരളത്തിന്‌ പുറത്ത് കേരള ഫോക്ക് ലോര്‍ അക്കാദമി അംഗീകാരം ഉള്ള ഏക നാടന്‍ പാട്ട് സംഘമായ കനല്‍ ഖത്തര്‍ കഴിഞ്ഞ 8 വർഷങ്ങളായി ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ വിവിധ വേദികളിൽ നാടൻപാട്ടുകളുടെ വൈവിധ്യങ്ങളായ അവതരണങ്ങളും പ്രവർത്തനങ്ങളും നടത്തിവരികയാണ്.പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ https://forms.gle/8635JSmysihe9Me98 വഴി രജിസ്റ്റര്‍ ചെയ്യാം
അവസാന തീയതി : 24.05.2023.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക
+974 66741305, +974 55602804, +974 55953056

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News