Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറിൽ ഉപരിപഠനം നടത്തുന്ന പ്രവാസി വിദ്യാർത്ഥികൾക്ക് പാർട് ടൈം തൊഴിലവസരമൊരുക്കുന്നു

July 08, 2023

July 08, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തറിൽ ഉപരിപഠനം നടത്തുന്ന പ്രവാസി വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കുന്നതിന് ഖത്തർ മാൻപവർ സൊല്യൂഷൻസ് കമ്പനി (ജുസൂർ) അവസരമൊരുക്കുന്നു..സഹേം പ്രോഗ്രാമിന് കീഴിൽ, ഇത്തരം പ്രവാസി വിദ്യാർത്ഥികൾക്കായി ജുസൂർ രണ്ട് സേവനങ്ങളാണ് നൽകുന്നത്.
ഒന്ന്,പാർട്ട് ടൈം ജോലി അവസരങ്ങൾ സൃഷ്ടിക്കുക, രണ്ട് വിസ നീട്ടാനുള്ള അവസരം. ഈ സേവനങ്ങൾ ലഭിക്കാൻ  താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കണം: ഖത്തർ ആസ്ഥാനമായുള്ള ഒരു സർവ്വകലാശാലയിൽ നിന്നോ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നോ അടുത്തിടെ ബിരുദം നേടിയ വിദ്യാർത്ഥി, യൂണിവേഴ്സിറ്റി/ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പ് ഉള്ള ഖത്തറിലെ നിയമപരമായ താമസക്കാരായ പ്രവാസി വിദ്യാർത്ഥി, ഇവർ 18 വയസ്സിന് മുകളിലും 28 വയസ്സിനു താഴെയും പ്രായമുള്ളവരായിരിക്കണം.

“ജൂസൂർ പ്ലാറ്റ്‌ഫോമിൽ വിദ്യാർത്ഥികൾക്ക് അടിസ്ഥാനപരമായി രണ്ട് സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.. വിദ്യാർത്ഥികൾക്ക് അവരുടെ പഠനകാലത്ത് പാർട്ട് ടൈം ജോലി നൽകുക എന്നതാണ് ആദ്യത്തെ സേവനം ”- ജുസൂർ  ഓപ്പറേഷൻസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ സപ്പോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ഇബ്രാഹിം അബ്ദുല്ല അൽ മുല്ല പറഞ്ഞു.ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് 'ദി പെനിൻസുല' പത്രം റിപ്പോർട്ട് ചെയ്തു.

ബിരുദധാരികളുടെ റസിഡൻഷ്യൽ പെർമിറ്റ് നീട്ടുന്നതാണ് രണ്ടാമത്തെ സേവനം. അവർക്ക് അനുയോജ്യമായ ജോലി നേടാനും തൊഴിൽ വിപണിയിൽ ചേരാനും ഇതുവഴി കഴിയും, മേൽപറഞ്ഞ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ജോലി കണ്ടെത്തുന്നതിന് ജൂസൂർ പ്ലാറ്റ്‌ഫോമിലെ സേവനം ആക്‌സസ് ചെയ്യാൻ കഴിയും (www.jusour.qa/programs). കൂടാതെ കമ്പനികൾക്ക് ജോലി വാഗ്ദാനം ചെയ്യുന്നതിനുള്ള സംവിധാനവും ആക്‌സസ് ചെയ്യാൻ കഴിയും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/GjQM19221WxKnWo2cdbsZe

 


Latest Related News