Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ജിയോ സിനിമയും സ്പോർട്സ് -18നും ഖത്തർ ലോകകപ്പ് സൗജന്യമായി ഇന്ത്യയിൽ എത്തിക്കും

October 06, 2022

October 06, 2022

അൻവർ പാലേരി
ദോഹ : ഇന്ത്യയിലെ ഏറ്റവും പുതിയ പ്രീമിയർ സ്‌പോർട്‌സ് നെറ്റ്‌വർക്കായ വയാകോം-18 സ്‌പോർട്‌സും ജിയോസിനിമയും ഖത്തറിലെ എല്ലാ ലോകകപ്പ് മത്സരങ്ങളും തത്സമയം സൗജന്യമായി ഇന്ത്യയിലെ പ്രേക്ഷകരിൽ എത്തിക്കും..ഇതനുസരിച്ച്,മത്സരങ്ങൾ തുടങ്ങി അവസാനിക്കുന്നത് വരെയുള്ള എല്ലാ കളികളും പ്രേക്ഷകർക്ക് സൗജന്യമായി കാണാനാവും.Sports18(1 SD & HD) ലായിരിക്കും ടെലിവിഷൻ സംപ്രേഷണം ഉണ്ടായിരിക്കുക.

എല്ലാ ടെലികോം സേവന ഉപയോക്താക്കൾക്കും ഐ.ഒ.എസ്(iOS),ആൻഡ്രോയിഡ്(Android)ഫോണുകളിൽ ഡൗൺലോഡ് ചെയ്ത് ലോകകപ്പ് കാണാനുള്ള ജിയോസിനിമ ആപ് ഉടൻ ലഭ്യമാകും.ഇതിലൂടെ മത്സരങ്ങളുടെ ലൈവ് സ്ട്രീം കാണാനാവും.

ഇന്ത്യയിൽ ആദ്യമായാണ് ഫിഫ ലോകകപ്പ്, സബ്‌സ്‌ക്രിപ്‌ഷൻ ഫീസ്  ഈടാക്കാതെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, ബംഗാളി എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷാതലക്കെട്ടുകളോടെ പ്രേക്ഷകരിൽ എത്തുന്നത്.

ലോകകപ്പിന്റെ നിലവാരത്തിനനുസൃതമായി മികച്ച ദൃശ്യാനുഭവം നൽകാൻ ഡിജിറ്റൽ, ലീനിയർ പ്ലാറ്റ്‌ഫോമുകളിൽ (സ്‌പോർട്‌സ് 18-ൽ) മത്സരങ്ങൾ കാണാനാകുമെന്നും ആരാധകർക്കായി ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട മാധ്യമ പ്ലാറ്റ്‌ഫോമുകളിലൊന്ന് കെട്ടിപ്പടുക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും വിയാകോം-18 സി.ഇ.ഒ അനിൽ ജയരാജ് അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News