Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
നാല് മലയാളികൾ മരിക്കാനിടയായ ദോഹയിലെ കെട്ടിട ദുരന്തം,അന്വേഷണ റിപ്പോർട്ടിലെ നിർണായക കണ്ടെത്തലുകൾ

April 19, 2023

April 19, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ദോഹയിലെ അൽ മൻസൂറ ബിൻ ദർഹമിൽ താമസ കെട്ടിടം തകർന്നുവീണ് ഇന്ത്യക്കാർ ഉൾപെടെ നിരവധി പേർ മരിച്ച ദുരന്തത്തിനിടയാക്കിയത് നിർമാണത്തിലും അറ്റകുറ്റപ്പണിയിലും വരുത്തിയ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. അറ്റകുറ്റപ്പണികൾ നടത്തിയത് സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെയാണെന്നും അനുവദിച്ച ഡിസൈൻ പ്ലാനിൽ നിന്ന് വ്യത്യസ്തമായാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

25, 30 സെന്റിമീറ്റർ കനം വേണമെന്ന് നിർദേശിച്ച ഭാഗങ്ങളിൽ 20 സെന്റിമീറ്റർ കനത്തിലാണ് നിർമാണം നടത്തിയത്. നിർമാണത്തിന് 25 എംഎം ഇരുമ്പു കമ്പികൾക്ക് പകരം 18 എംഎം കമ്പികളാണ് ഉപയോഗിച്ചതെന്നും ബേസ്‌മെന്റിൽ തൂണുകളുടെ എണ്ണം കുറച്ചത് കെട്ടിടത്തിന്റെ ബലം കുറയാനും സുരക്ഷാ വീഴ്ചയ്ക്കും ഇടയാക്കിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.ഇതിനു പുറമെ  ബന്ധപ്പെട്ട അധികൃതരുടെ പെർമിറ്റോ ലൈസൻസോ ഇല്ലാതെയാണ് അറ്റകുറ്റപ്പണികൾ നടത്തിയത്.അറ്റകുറ്റപ്പണി നടത്തിയ കമ്പനിക്ക് മതിയായ യോഗ്യതയോ പ്രവൃത്തി പരിചയമോ ഇല്ലെന്നും കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിക്കാതെയാണ് ബേസ്‌മെന്റിലെ തൂണുകളുടെ പ്രധാന അറ്റകുറ്റപ്പണികൾ നടത്തിയതെന്നുമുള്ള ഗുരുതരമായ വീഴ്ചകളാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.

കെട്ടിടത്തിന്റെ ഉടമ മുതൽ അറ്റകുറ്റപ്പണി നടത്തിയ കമ്പനി ഉൾപ്പെടെയുള്ളവരെ ക്രിമിനൽ കോടതിക്ക് കൈമാറും. പബ്ലിക് പ്രോസിക്യൂഷൻ ആണ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് പുറത്തുവിട്ടത്. സാങ്കേതിക വശങ്ങൾ അന്വേഷിക്കാനായി രൂപീകരിച്ച കമ്മിറ്റിയുടെ കണ്ടെത്തലുകൾ കൂടി  ഉൾപ്പെട്ടതാണ് അന്വേഷണ റിപ്പോർട്ട്.

കെട്ടിടത്തിന്റെ ഉടമ, പ്രധാന കരാറുകാരൻ, പ്രൊജക്ട് കൺസൽറ്റന്റ്, അറ്റകുറ്റപ്പണി നടത്തിയ കമ്പനി  എന്നിവരെ ക്രിമിനൽ കോടതിയിലേക്ക് കൈമാറാൻ അറ്റോർണി ജനറൽ നിർദേശിച്ചിട്ടുണ്ട്.

മാർച്ച് 22ന് രാവിലെ എട്ടരയോടെയാണ് ബിൻ ദിർഹമിലെ പഴയ നാലു നില കെട്ടിടം തകർന്നു വീണത്. അപകടത്തിൽ ദോഹയിലെ പ്രശസ്ത കലാകാരനായിരുന്ന നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായി, മലപ്പുറം പൊന്നാനി സ്വദേശികളായ അബു.ടി.മമ്മദൂട്ടി, നൗഷാദ് മണ്ണറയിൽ, കാസർകോട് പുളിക്കൂർ മുഹമ്മദ് അഷ്‌റഫ് എന്നീ 4 മലയാളികൾ ഉൾപ്പെടെ 6 ഇന്ത്യക്കാരും അപകടത്തിൽ മരിച്ചിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI

 


Latest Related News