Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഖത്തറിലെ പ്രവാസി ഇന്ത്യക്കാരന് ഭാഗ്യസമ്മാനം

September 19, 2022

September 19, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഓണക്കാലത്ത് നടന്ന അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ ഖത്തറിൽ പ്രവാസിയായ ഇന്ത്യക്കാരന് മൂന്ന് ലക്ഷം ദിര്‍ഹം (65 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. ഖത്തറില്‍ പ്രവാസിയായ രാകേഷ് ശശിധരനാണ് സെപ്റ്റംബറിലെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായത്. സുഹൃത്തിനൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്.

എന്നെങ്കിലും വിജയിയാകുമെന്ന പ്രതീക്ഷയോടെ കഴിഞ്ഞ വര്‍ഷം മുതല്‍ സുഹൃത്തുമായി ചേര്‍ന്ന് രാകേഷ് ബിഗ് ടിക്കറ്റെടുക്കുന്നുണ്ട്. ഒടുവില്‍ രണ്ട് പേരെയും ഭാഗ്യം കടാക്ഷിച്ചപ്പോള്‍ ലഭിക്കുന്ന സമ്മാനത്തുക ഇരുവരും തുല്യമായി വീതിച്ചെടുക്കും. ഏറെക്കാലമായി ഖത്തറില്‍ ജീവിക്കുന്ന രാകേഷ് റീട്ടെയില്‍ മേഖലയിലാണ് ജോലി ചെയ്യുന്നത്. സമ്മാന വിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് പ്രതിനിധി അദ്ദേഹത്തെ വിളിച്ചപ്പോള്‍ അടക്കാനാവാത്ത സന്തോഷം പങ്കുവെച്ച രാകേഷ്, തനിക്ക് കിട്ടുന്ന പണം മുഴുവന്‍ തന്റെ മകളുടെ ഭാവി വിദ്യാഭ്യാസത്തിനായി മാറ്റിവെയ്ക്കുമെന്നും അറിയിച്ചു.

ഇപ്പോള്‍ ലഭിച്ച പ്രതിവാര നറുക്കെടുപ്പിലെ വിജയത്തിന് പുറമെ ഒക്ടോബര്‍ മൂന്നിന് നടക്കാനിരിക്കുന്ന 'മൈറ്റി 20 മില്യന്‍' തത്സമയ നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനമോ അല്ലെങ്കില്‍ അതേ നറുക്കെടുപ്പിലെ മറ്റേതെങ്കിലും ക്യാഷ് പ്രൈസോ സ്വന്തമാക്കാനും രാകേഷിന് ഇനിയും അവസരമുണ്ട്.

സെപ്റ്റംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റെടുക്കുന്നവര്‍ക്ക് മൂന്ന് ലക്ഷം ദിര്‍ഹം സ്വന്തമാക്കാന്‍ അവസരം നല്‍കുന്ന രണ്ട് പ്രതിവാര നറുക്കെടുപ്പുകള്‍ കൂടി ഇനിയും ബാക്കിയുണ്ട്. സെപ്റ്റംബര്‍ 22നും ഒക്ടോബര്‍ ഒന്നിനുമാണ് യഥാക്രമം മൂന്നാമത്തെയും നാലാമത്തെയും പ്രതിവാര നറുക്കെടുപ്പുകള്‍ നടക്കുക. രാകേഷിനെപ്പോലെ പ്രതിവാര നറുക്കെടുപ്പുകളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒക്ടോബര്‍ മൂന്നിന് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ വിജയിക്കാനുള്ള അവസരവുമുണ്ടാകും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News