Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
പുകയടങ്ങാതെ ഖത്തർ ഇൻകാസ്,കെ.പി.സി.സി പുനഃസംഘടന റദ്ദാക്കി തെരഞ്ഞെടുപ്പ് നടത്താൻ നിർദേശം

May 29, 2022

May 29, 2022

ദോഹ : ഖത്തറിലെ കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇൻകാസിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ഇന്ത്യൻ എംബസി അപ്പെക്‌സ് ഘടകമായ ഐസിസി(ഇന്ത്യൻ കൾചറൽ സെന്റർ) നിർദേശിച്ചു.കെ.പി.സി.സി പുനസംഘടിപ്പിച്ച ഭാരവാഹിപട്ടിക തള്ളികൊണ്ടാണ് പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനായി ജൂൺ 23ന് ഓൺലൈൻ വോട്ടെടുപ്പ് നടത്താൻ നിർദേശിച്ചത്. ഇന്ത്യൻ കൾച്ചറൽ സെന്‍ററിൽ (ഐ.സി.സി) രജിസ്റ്റർ ചെയ്ത സംഘടന എന്ന നിലയിൽ പാലിക്കേണ്ട ഭരണഘടനാ നിർദേശങ്ങൾ ലംഘിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ജനാധിപത്യ മാർഗത്തിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്താൻ ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ നടപടികൾ വിവരിച്ചുകൊണ്ടുള്ള നോട്ടീസ് ഐ.സി.സി കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തത്തി. അംബാസഡറുടെ അംഗീകാരത്തോടെയാണ് ഐ.സി.സി പ്രസിഡൻറ് പി.എൻ ബാബുരാജൻ ഒപ്പിട്ട തെരഞ്ഞെടുപ്പ് നോട്ടീസ് പ്രസിദ്ധീകരിച്ചത്.

കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ ഖത്തർ ഇൻകാസ് കമ്മറ്റിയെ പുനഃസംഘടിപ്പിച്ചതായി ഈയിടെ ഭാരവാഹികൾ അറിയിച്ചിരുന്നു.കാലാവധി പൂർത്തിയാക്കിയതിനാൽ സമീർ ഏറാമല രാജിസന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതെന്നാണ് സംഘാടകർ അറിയിച്ചത്.സമീർ ഏറാമലയെ തന്നെ വീണ്ടും പ്രസിഡണ്ടായി നിയമിച്ചുകൊണ്ടാണ് കെ.പി.സി.സി പ്രസിഡണ്ട്   കമ്മറ്റി പുനഃസംഘടിപ്പിച്ചത്..ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി മറുവിഭാഗം രംഗത്തെത്തിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News