Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ആണവോർജം സമാധാനത്തിന്,ഖത്തറിന് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ പ്രശംസ

July 22, 2023

July 22, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകമെമ്പാടും ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഖത്തർ നൽകിവരുന്ന പിന്തുണയെ അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി അഭിനന്ദിച്ചു. .ഗ്രോസിയും ഐക്യരാഷ്ട്രസഭയിലെയും അന്താരാഷ്ട്ര സംഘടനകളിലെയും ഖത്തർ സ്ഥിരം പ്രതിനിധി സുൽത്താൻ ബിൻ സൽമീൻ അൽ മൻസൂരിയുമായി വിയന്നയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് റാഫേൽ ഗ്രോസി ഖത്തറിന്റെ അചഞ്ചലമായ പിന്തുണക്കും പങ്കാളിത്തത്തിനും നന്ദി അറിയിച്ചത്.

ഏജൻസിയുടെ വിവിധ പരിപാടികൾക്കും പദ്ധതികൾക്കും ഖത്തർ നൽകിവരുന്ന ഉദാരമായ സംഭാവനകൾക്കും ഗ്രോസി നന്ദി രേഖപ്പെടുത്തി.വിയന്നയുടെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏജൻസിയുടെ സീബർസ്‌ഡോർഫ് ലബോറട്ടറികൾ നവീകരിക്കുന്നതിന് ഖത്തർ നൽകുന്ന സാമ്പത്തിക സഹായത്തിനും ഏജൻസിയുടെ സാങ്കേതിക സഹകരണ പരിപാടിയിൽ ഗൾഫ് രാജ്യങ്ങൾ നൽകിയ സംഭാവനകൾക്കും അദ്ദേഹം പ്രത്യേക അഭിനന്ദനം അറിയിച്ചു.

അതേസമയം, ആഗോള ആണവ ഏജൻസിയുടെ വരാനിരിക്കുന്ന പദ്ധതികളെ പിന്തുണയ്ക്കുന്നതിനുള്ള ദോഹയുടെ  പ്രതിബദ്ധത അൽ മൻസൂരി കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു.

ആണവ വ്യാപനം തടയാനുള്ള ദൗത്യത്തിൽ ഖത്തർ  ഉറച്ചുനിൽക്കുകയും അംഗരാജ്യങ്ങളുടെ വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക പുരോഗതിക്കും ആണവ സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ സജീവമായി പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്.ഭക്ഷ്യ ഉൽപ്പാദനം, കൃഷി, മനുഷ്യ ആരോഗ്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ നിർണായക മേഖലകളിൽ ആണവോർജം പ്രയോജനപ്പെടുത്തുന്നതിൽ ഖത്തർ പ്രത്യേകം ശ്രദ്ധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News