Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
മറ്റു ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ക്കും ഖത്തറിലെ ഗതാഗത നിയമലംഘനങ്ങളെ കുറിച്ചറിയാം, നിങ്ങള്‍ ചെയ്യേണ്ടത്

April 18, 2023

April 18, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഖത്തറില്‍ താമസിക്കുന്നവരോ, രാജ്യം സന്ദര്‍ശിക്കുന്നവരോ ട്രാഫിക് നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് portal.moi.qa വഴിയോ Metrash2 എന്ന് ആപ്പ് വഴിയോ നിയമലംഘനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://portal.moi.gov.qa/wps/portal/MOIInternet/MOIHome സന്ദര്‍ശിക്കുക. മെനു ടാബില്‍ MOI സേവനങ്ങള്‍ എന്ന് ക്ലിക്ക് ചെയ്ത് അന്വേഷണങ്ങള്‍ തിരഞ്ഞെടുക്കുക. അതില്‍ നിന്ന് ട്രാഫിക് അന്വേഷണങ്ങള്‍ തിരഞ്ഞെടുത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വാഹനത്തിന്റെ നമ്പറും മറ്റു വിവരങ്ങളും നല്‍കുക. തുടര്‍ന്ന് വാഹന ഉടമയുടെ ദേശീയ ഐഡി നമ്പര്‍ കൂടി നല്‍കിയാല്‍ ട്രാഫിക് ലംഘനങ്ങളോ പിഴയോ ചുമത്തിയിട്ടുണ്ടോ എന്ന് കാണാന്‍ സാധിക്കും. സന്ദര്‍ശകരായി രാജ്യത്തെത്തുന്നവര്‍ക്കും ഈ രീതിയില്‍ തന്നെ ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാവും. ഗൂഗിള്‍ പ്ലേസ്റ്റോറുവഴി Metrash2 എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തും ട്രാഫിക് നിയമ ലംഘനങ്ങളെക്കുറിച്ച് അറിയാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News