Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറില്‍ എച്ച്. എം.സി ക്ക് കീഴിലെ സായാഹ്ന ക്ലിനിക്കുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും

May 01, 2023

May 01, 2023

ന്യൂസ്‌റൂം ബ്യൂറോ

ദോഹ:  ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലെ സായാഹ്ന ക്ലിനിക്കുകളുടെ സേവനം ഇന്നു മുതല്‍ ലഭ്യമാകും. കൂടുതല്‍ ആവശ്യക്കാരുള്ള സ്‌പെഷാലിറ്റി വിഭാഗങ്ങളിലെ രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ റമദാനുശേഷം സായാഹ്ന ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് കഴിഞ്ഞമാസം ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് ഒന്നു മുതല്‍ ഹമദിന്റെ ആംബുലേറ്ററി കെയര്‍ സെന്റര്‍ പുതിയ ക്ലിനിക്ക് സേവനം ആരംഭിച്ചത്. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക. മൂന്നുമാസത്തിനുള്ളില്‍ 481 ക്ലിനിക്കുകളിലൂടെ 10,000ത്തോളം രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ കഴിയുമെന്ന് ഹമദ് ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും പേഷ്യന്റ് എക്‌സ്പീരിയന്‍സ് ആന്‍ഡ് സ്റ്റാഫ് എന്‍ഗേജ്‌മെന്റ് ഡെപ്യൂട്ടി ചീഫുമായ നാസര്‍ അല്‍ നഈമി അറിയിച്ചു.

ഒഫ്താല്‍മോളജി, ഇ.എന്‍യടി, യൂറോളജി, ഓഡിയോളജി ഉള്‍പ്പടെയുള്ള സ്‌പെഷാലിറ്റി വിഭാഗങ്ങളിലെ സേവനങ്ങള്‍ ക്ലിനിക്കില്‍ ലഭ്യമാണ്. എച്ച്.എം.സിയിലെ ചികിത്സക്കായി 'നെസ്മാക്' ആപ്ലിക്കേഷനും 16060 എന്ന ഹെല്‍പ്പ് ലൈന്‍ സേവനവും പ്രയോജനപ്പെടുത്താം. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News