Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
മറക്കല്ലേ,പകർച്ചപ്പനിക്കെതിരായ സൗജന്യ കുത്തിവെപ്പെടുക്കാൻ മറക്കരുതെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ

January 27, 2023

January 27, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ:രാജ്യത്ത് മഴയും ശൈത്യവും തുടരുന്ന സാഹചര്യത്തിൽ  ഇൻഫ്ലുവൻസക്കെതിരായ വാക്സിൻ എടുക്കണമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു, പനിയും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും കാരണം  നൂറുകണക്കിന് പേരാണ് ചികിത്സ തേടിയെത്തുന്നത്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, എച്ച്എംസിയുടെ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ നിന്ന് സൗജന്യമായി കുത്തിവെപ്പെടുക്കാം.,രാജ്യത്തുടനീളമുള്ള 40-ലധികം സ്വകാര്യ, അർധ-സ്വകാര്യ ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലും ഇൻഫ്ലുവൻസ വാക്സിൻ ലഭ്യമാണ്.

ഈ വർഷത്തെ ഇൻഫ്ലുവൻസയെ നിസ്സാരമായി കാണരുതെന്നും , സൗജന്യ ഫ്ലൂ വാക്സിൻ എടുക്കേണ്ടത് മുമ്പത്തേക്കാൾ പ്രധാനമാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു.ഫ്ലൂ വാക്സിനേഷൻ ഇൻഫ്ലുവൻസ രോഗങ്ങളെ ചെറുക്കുകയും ഡോക്ടർമാരെ സന്ദർശിക്കുന്നത് ഒഴിവാക്കുകയും ചെയ്യും.അസുഖത്തെ തുടർന്ന് ജോലിയും കുട്ടികൾക്ക് ക്ലാസ്സുകളും നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ പ്രതിരോധ കുത്തിവെപ്പിലൂടെ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News