Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
പേരുവിവരങ്ങൾ പുറത്തുവിടില്ല,നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ വിവരം അറിയിക്കണമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം

June 04, 2023

June 04, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : 2023 ജൂൺ 1 മുതൽ, പകൽ സമയത്ത് പുറം ജോലികളിൽ ഏർപ്പെടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ വിവരം അറിയിക്കണമെന്ന് തൊഴിൽ മന്ത്രാലയം.നിയമ ലംഘനങ്ങൾ സംബന്ധിച്ച പരാതികൾ പേര് വെളിപ്പെടുത്താതെ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം മന്ത്രാലയത്തിനുണ്ട്.ലേബർ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിലെ  40288101 എന്ന നമ്പറിൽ വിളിച്ചാണ് വിവരം അറിയിക്കേണ്ടത്.വിളിക്കുന്നവരുടെ പേരോ മറ്റു വിവരങ്ങളോ അന്വേഷിക്കില്ലെന്നും ആർക്കും ഇത്തരത്തിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.ഇതുസംബന്ധിച്ച ആശയവിനിമയങ്ങൾ സ്വകാര്യമായി സൂക്ഷിക്കുമെന്നും മന്ത്രാലയം ഉറപ്പുനൽകി.

രാജ്യത്ത് അന്തരീക്ഷ താപനില ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ രാവിലെ 10 മുതൽ 3:30 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News