Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഹയ്യ കാർഡിൽ ആളുകളെ കൊണ്ടുവരുന്നതിന് നിയന്ത്രണം വരുന്നു,ചില രാജ്യക്കാരെ ഒഴിവാക്കിയേക്കും

July 22, 2023

July 22, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : 'ഹയ്യ വിത്ത് മി'ഓപ്‌ഷനിൽ  ബന്ധുക്കളേയും സുഹൃത്തുക്കളേയും ഖത്തറിലേക്ക് കൊണ്ടുവരുന്നതിനിയന്ത്രണങ്ങൾ വരുന്നതായി റിപ്പോർട്ട്.പാക്കിസ്ഥാൻ ഉൾപെടെ ചില രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് കഴിഞ്ഞ ദിവസം മുതൽ ഈ സംവിധാനം ലഭ്യമല്ലെന്നാണ് വിവരം.എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.

അതേസമയം, നിർഭാഗ്യവശാൽ നിങ്ങൾ ഈ വിസയ്ക്ക് അർഹനല്ല, ദയവായി മറ്റൊരു വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കൂ എന്ന സന്ദേശമാണ് കഴിഞ്ഞ ദിവസങ്ങളിൽ ചിലർക്ക് ലഭിച്ചത്. നിലവിൽ ഇന്ത്യ ഈ വിഭാഗത്തിൽ ഉൾപെട്ടിട്ടില്ലെങ്കിലും മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ വ്യാപകമായി ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നതായി അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.ഹയ്യ വിത്ത് മി സൗകര്യം ഉപയോഗിച്ച് ഖത്തറിലെത്തി ജോലി അനധികൃതമായി ജോലി ചെയ്യുന്നവരെ പിടികൂടാൻ ആഭ്യന്തര മന്ത്രാലയം പരിശോധനകളും ഊർജിതമാക്കിയിട്ടുണ്ട്.പിടിക്കപ്പെട്ടാൽ ജോലി നൽകിയ സ്ഥാപനത്തിന് വൻ തുക പിഴ ചുമത്തുന്നതിന് പുറമെ നാടുകടത്തുന്നതായും റിപ്പോർട്ടുണ്ട്.ഈ സാഹചര്യത്തിൽ ഇന്ത്യക്കാർക്കും ഉടൻ നിയന്ത്രണം ഏർപ്പെടുത്താനുള്ള സാധ്യതയും ചിലർ ചൂണ്ടിക്കാട്ടുന്നു.

ബന്ധുക്കളെയും സുഹൃത്തുക്കളെയും ഖത്തർ സന്ദർശിക്കാൻ സൗകര്യമൊരുക്കുന്ന സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് തൊഴിൽ വിപണിയിലും കടുത്ത പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്.വലിയ തുക മുടക്കി തൊഴിൽ വിസയിലെത്തിയ നിരവധി പേർ തൊഴിൽ രഹിതരായി ഇരിക്കുമ്പോഴാണ് ഹയ്യ ആനുകൂല്യം പ്രയോജനപ്പെടുത്തി രാജ്യത്തെത്തിയ പലരും അധികൃതരുടെ കണ്ണുവെട്ടിച്ച് അനധികൃതമായി ജോലി അന്വേഷിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News