Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
യാത്രാനിർദേശങ്ങളിൽ വ്യക്തത വരുത്തി ഖത്തർ എയർവെയ്‌സ്,ഡിസംബർ 2ന് ശേഷം ഹയ്യ കാർഡ് നിർബന്ധം

November 09, 2022

November 09, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകകപ്പ് പ്രമാണിച്ച് ലോകകപ്പ് ടിക്കറ്റില്ലാത്തവർക്കും ഹയ്യാ പ്ലാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്ത് ഖത്തറിലേക്ക് വരാമെന്നിരിക്കെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി ഖത്തർ എയർവെയ്‌സ്.ഇതനുസരിച്ച്,അംഗീകൃത ഹയ്യാ കാർഡ് ഉള്ളവർക്ക് 23 ഡിസംബർ 2022 വരെ രാജ്യത്ത് പ്രവേശിക്കാം.മത്സര ടിക്കറ്റില്ലാത്തവര്ക്ക് ഡിസംബര് 2 വരെ മാത്രമാണ് ഹയ്യ രജിസ്‌ട്രേഷൻ വഴി പ്രവേശനം അനുവദിക്കുക.

അതേസമയം,ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയാകുന്ന ഡിസംബർ 2ന് ശേഷം ഹയ്യ കാർഡ് ഉള്ളവർക്ക് മാത്രമെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കൂ എന്നും ഖത്തർ എയർവെയ്‌സ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു.അതായത് ഇവർക്ക് ലോകകപ്പ് ടിക്കറ്റും ഹയ്യ കാർഡും ഉണ്ടായിരിക്കണം.

ടിക്കറ്റില്ലാതെ ഹയ്യ രജിസ്ട്രേഷനിൽ വരുന്നവർക്കും ലോകകപ്പ് ടിക്കറ്റുള്ള ഹയ്യ കാർഡ് ഉടമകൾക്കും ജനുവരി 23 വരെ രാജ്യത്ത് തങ്ങാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News