Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തർ ലോകകപ്പ് കുടുംബസംഗമമാകും, ഹയ്യ കാർഡ് ഉടമകൾക്ക് മൂന്നുപേരെ ഖത്തറിലേക്ക് കൊണ്ടുവരാം

September 08, 2022

September 08, 2022

ദോഹ: ലോക കപ്പ് ടിക്കറ്റ് ലഭിച്ചതിന് ശേഷം ഹയ്യ കാർഡ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്ക് ലോകകപ്പ് ടിക്കറ്റില്ലാത്ത മൂന്നുപേരെ ഖത്തറിലേക്ക് കൊണ്ടുവരാൻ അവസരം. മൂന്ന് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കൊണ്ടുവരാനാണ് അനുമതിയുള്ളതെന്ന്  സുപ്രീം കമ്മിറ്റി അറിയിച്ചു.

രാജ്യത്തെത്തി ലോക കപ്പിന്റെ അപൂർവ നിമിഷങ്ങൾ പങ്കുവെക്കാൻ അവർക്ക് ഇതുവഴി സാധിക്കുമെന്നും  അടുത്തയാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും  സുപ്രീം കമ്മിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ യാസിർ അൽ ജമാൽ പറഞ്ഞു.

"ടൂർണമെന്റിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ നടക്കുമ്പോൾ (നവംബർ 20 മുതൽ ഡിസംബർ 6 വരെ) ഈ 1+3 പോളിസി നടപ്പിലാക്കും. ഹയ്യ കാർഡുള്ളവർക്ക് മൂന്ന് പേരെ അവരുടെ ഹയ്യ പാസ്സുമായി ലിങ്ക് ചെയ്യാം. ഇതുപയോഗിച്ചു അവർക്ക് ഖത്തറിൽ പ്രവേശിക്കാം," എഞ്ചിനീയർ യാസിർ അൽ ജമാൽ പറഞ്ഞു.

ഇതിന് ഫീസ് ഈടാക്കുമെന്നും എന്നാൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഫീസ് ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടൂർണമെന്റ് ഒരു കുടുംബ സംഗമമാക്കാൻ കൂടിയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News