Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഹഷീഷ് കസ്റ്റംസ് പിടികൂടി

March 27, 2023

March 27, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ:അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഹഷീഷ് മയക്കുമരുന്ന് ലാൻഡ് കസ്റ്റംസ് അധികൃതർ പിടികൂടി. സംശയാസ്പദമായ രീതിയിൽ പെരുമാറിയ യാത്രക്കാരനിൽ നിന്നാണ്  266.57 ഗ്രാം ഹഷീഷ് പിടികൂടിയതെന്ന് കസ്റ്റംസ് വിഭാഗം ട്വീറ്റ് ചെയ്തു. യാത്രക്കാരനെയും പിടികൂടിയ നിരോധിത മയക്കുമരുന്നും തുടർനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.

രാജ്യത്തേക്ക് നിരോധിത വസ്തുക്കൾ അനധികൃതമായി കടത്തുന്നത് തടയാൻ  കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ മനസിലാക്കി പിടികൂടുന്നതിനുള്ള തുടർച്ചയായ പരിശീലനവും നൽകിവരുന്നുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News