Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
2023 ഒന്നാം പാദത്തില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ 44.5 ശതമാനത്തിന്റെ വളര്‍ച്ച

May 08, 2023

May 08, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: 2023 ഒന്നാം പാദത്തില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ 44.5 ശതമാനത്തിന്റെ വര്‍ധനയും വിമാന സര്‍വീസുകളില്‍ 18.65 ശതമാനത്തിന്‍ വളര്‍ച്ചയും രേഖപ്പെടുത്തിയെന്ന് അധികൃതര്‍ അറിയിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി 10,315,695 യാത്രികര്‍ സഞ്ചരിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. 

യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധന, യാത്രാനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് അധികൃതര്‍ പറഞ്ഞു. വ്യോമയാന മേഖലയില്‍ തങ്ങളുടെ മത്സരാധിഷ്ഠിത സ്ഥാനം ശക്തിപ്പെടുത്തും. അതിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ലണ്ടന്‍, ബാങ്കോക്ക്, ധാക്ക, മനില, ജിദ്ദ എന്നിവയാണ് ഹമദ് അന്താരാഷ്ട്രത്താവളത്തില്‍ നിന്നുള്ള ഏറ്റവും തിരക്കേറിയ ലക്ഷ്യസ്ഥാനങ്ങള്‍. നിലവില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് 40 ലധികം എയര്‍ലൈന്‍ പങ്കാളികളുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News