Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
പച്ചപ്പിൽ മുങ്ങി ഒരു വിമാനത്താവളം,ദോഹ രാജ്യാന്തര വിമാനത്താവളത്തിന്റെ നവീകരിച്ച ഭാഗം സന്ദർശകർക്കായി തുറന്നു

November 10, 2022

November 10, 2022

അൻവർ പാലേരി 

ദോഹ : ഒറ്റ നോട്ടത്തിൽ ഹരിതാഭമായ ഏതെങ്കിലും പാർക്കിൽ നിന്ന് ഇറങ്ങിവരുന്ന ദൃശ്യമായാണെന്നേ തോന്നൂ.അത്രയധികം പച്ചപ്പുകൾ കൊണ്ട് അലങ്കരിച്ചാണ് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണ പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്.പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയാണ് വിപുലീകരണം പൂർത്തിയാക്കിയ പദ്ധതിയുടെ ഔദ്യോഗിക ഉൽഘാടനം ഇന്ന്  നിർവഹിച്ചത്.

പദ്ധതിയുടെ ഭാഗമായി ഗേറ്റുകൾ മുതൽ യാത്രക്കാർക്ക് നടക്കാനുള്ള ഭാഗങ്ങളിൽ വരെ ഇൻഡോർ പ്ലാന്റുകൾ നിരത്തി പച്ച പുതപ്പിച്ചത് പലപ്പോഴും ഒരു പാർക്കിലൂടെ നടക്കുന്ന അനുഭവമാണ് സന്ദർശകർക്ക് നൽകുക.

ഇതോടെ, 58 ദശലക്ഷത്തിലധികം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി വിമാനത്താവളത്തിനുണ്ടാവും.

Photo :The Peninsula

വിപുലീകരണത്തിൽ അടുത്ത ഘട്ടം 2023 തുടക്കത്തിൽ തന്നെ  ആരംഭിക്കും, ഇതോടെ വിമാനത്താവളത്തിന്റെ ശേഷി 75 ദശലക്ഷത്തിലധികമായി ഉയരും. നിലവിലുള്ള ടെർമിനലിനുള്ളിൽ രണ്ട് പുതിയ കോൺ‌കോഴ്‌സുകൾ കൂടി ഇതിന്റെ ഭാഗമായി നിർമ്മിക്കുകയും ചെയ്യും.

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിന്റെ  വിപുലീകരണത്തോടെ  ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിലൂടെയുള്ള ആഡംബരപൂർണമായ യാത്രാനുഭവം സന്ദർശകർക്ക് സമ്മാനിക്കുമെന്ന് ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനി അഭിപ്രായപ്പെട്ടു.

"ഖത്തർ ലോകകപ്പിനായുള്ള ആരാധകരെ സ്വീകരിക്കാനുള്ള രാജ്യത്തിന്റെ ഏറ്റവും പുതിയ തയാറെടുപ്പുകളിൽ ഒന്നാണ്  വർഷങ്ങളായി അന്താരാഷ്ട്ര പ്രശസ്തി നേടിയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ വിപുലീകരണം.എല്ലാ അതിഥികളെയും ഞങ്ങൾ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നു."-അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News