Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഗൂഗിൾ ചതിച്ചു,ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഉയർന്നത് കണ്ട അമ്പരപ്പിൽ പ്രവാസികൾ

September 15, 2021

September 15, 2021

ദോഹ : ഗൾഫ് കറൻസികളുമായുള്ള  ഇന്ത്യ, പാക്കിസ്ഥാൻ രാജ്യങ്ങളുടെ രൂപയുടെ മൂല്യം ഗൂഗിൾ കുത്തനെ കൂട്ടിയതിനെ തുടർന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലെ മണി എക്സ്ചേഞ്ചുകളിൽ ടെലിഫോൺ പ്രവാഹം. ഇന്ന് ഉച്ചയോടെയാണ് ഗൂഗിളിൽ യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം വർധിപ്പിച്ചത്. ഒരു ഖത്തർ റിയാലിന് 21.46 രൂപ കാണിച്ചപ്പോൾ യു.എ.ഇ ദിര്ഹത്തിന്റെ നിരക്ക്  24.73 രൂപയെന്നാണ് കാണിച്ചത്. പാക്കിസ്ഥാൻ രൂപയാണെങ്കിൽ 51 യും. യുഎഇ സമയം വൈകിട്ട് 3.45 വരെ ഈ തെറ്റ് തിരുത്തിയിട്ടില്ല. യഥാർഥത്തിൽ ഇന്ന് വിവിധ മണി എക്സ്ചേഞ്ചുകളിലെ ഖത്തർ റിയാലിന്റെ വിനിമയ നിരക്ക് 20 രൂപ 02 പൈസയാണ്.  ഒരു ദിർഹത്തിന് 19.90 രൂപയാണ്. പാക്കിസ്ഥാൻ രൂപ 45.95 രൂപയും. മൂല്യം റോക്കറ്റ് പോലെ ഉയർന്നത് കണ്ട് മലയാളികളടക്കമുള്ളവർ പരിഭ്രാന്തരായി. പലരും ഉടൻ തന്നെ തങ്ങളുടെ പണം അയക്കാനായി ബാങ്കുകളുടെ ആപ്ലിക്കേഷൻ തുറന്നപ്പോഴാണ് മനസിലായത് ‘ഗൂഗിൾ’ ചതിച്ചതാണെന്ന്.  ബാങ്കിൽ പരിശോധന നടത്താതെ ചിലർ ആവേശം കൊണ്ടതോടെ വിവിധ മണി എക്സ്ചേഞ്ചുകളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും ടെലിഫോണിനും വിശ്രമമില്ലാതായി. മൂല്യം വർധിച്ചത് ശരിയാണോ എന്നല്ല, എക്സ്ചേഞ്ചിൽ കാര്യമായ തിരക്കുണ്ടോ എന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്.

 


Latest Related News