Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തര്‍ ഉപരോധത്തിന് 6 വയസ്സാകുന്നു, ഗ്ലോറിയസ് തമീം എന്ന് പേരുമാറ്റി വോഡഫോണ്‍

April 05, 2023

April 05, 2023

ന്യൂസ്റൂം ബ്യൂറോ
ദോഹ: ഖത്തറിലെ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ വോഡഫോണ്‍ തങ്ങളുടെ നെറ്റ് വര്‍ക്കിന്റെ പേര് ഗ്ലോറിയസ് തമീം എന്നാക്കി മാറ്റി. 2017ല്‍ തീവ്രവാദബന്ധം ആരോപിച്ച് അറബ് സഖ്യ കൂട്ടായാമയിലെയും ഗള്‍ഫ് സഖ്യത്തിലെയും പ്രധാന രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത് മുതല്‍ അമീര്‍ സ്വീകരിച്ച വിവേകപൂര്‍വമായ നിലപാട് ആണ് രാജ്യാന്തര തലത്തില്‍ അമീറിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചത്. പ്രതിസന്ധിക്കിടയിലും സ്വദേശികള്‍ക്കൊപ്പം പ്രവാസികളെയും അദ്ദേഹം ചേര്‍ത്തുപിടിച്ചു. അമീറിന്റെ ഈ കരുതലിന് ലോകത്തിന്റെ കയ്യടി ലഭിച്ചിരുന്നു. തങ്ങളുടെ നെറ്റ്വര്‍ക്കിനായി അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയുടെ പേര് സ്വീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് വോഡഫോണ്‍ അധികൃതര്‍ വ്യക്തമാക്കി. 

2017 ജൂണ്‍ 5 നാണ് തീവ്രവാദബന്ധം ആരോപിച്ച് അറബ് സഖ്യ കൂട്ടായ്മയിലേയും ഗള്‍ഫ് സഖ്യത്തിയിലെയും പ്രധാന രാജ്യമായ ഖത്തറിനെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള ചതുര്‍ സഖ്യ രാഷ്ട്രങ്ങള്‍  ഉപരോധം പ്രഖ്യാപിച്ചത്. ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും അറബ്  രാജ്യങ്ങളായ യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും അറബ് രാജ്യമായ ഈജിപ്തുമാണ് തീവ്രവാദ സഹായമയുള്‍പ്പെടെ വിവിധ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഖത്തറിനെതിരെ ശക്തമായ ഉപരോധം പ്രഖ്യാപിച്ചത്.  ഖത്തറിന് ചുറ്റും നിലകൊള്ളുന്ന സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ എന്നീ രാജ്യങ്ങളുടെ വ്യോമ, ജല, കര എന്നീ മേഖലകളിലെ ശക്തമായ ഉപരോധം വന്നതോടെ ഖത്തര്‍ തീര്‍ത്തും ഒറ്റപ്പെടുന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ ഭരണാധികാരികളുടെ നിശ്ചയദാര്‍ഢ്യവും ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളും മൂലം നിലപാടുകളില്‍ ഒട്ടും മാറ്റം വരുത്താതെ തന്നെ ഈ പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിഞ്ഞതാണ് ചരിത്രം. നാലാം വര്‍ഷത്തിലേക്ക് കടന്ന ഉപരോധം 2021 ജനുവരി അഞ്ചിന് സൗദിയില്‍ ചേര്‍ന്ന ജിസിസി ഉച്ചകോടിയിലെ അല്‍ ഉല പ്രഖ്യാപനത്തോടെ അവസാനിക്കുമ്പോള്‍ പല മേഖലകളിലും സ്വാശ്രയത്വം കൈവരിച്ച് തലയെടുപ്പോടെ ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന രാജ്യമായി ഖത്തര്‍ മാറിക്കഴിഞ്ഞിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News