Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ബലിപെരുന്നാള്‍ അവധി: ജി.സിസി രാജ്യങ്ങളില്‍ നിന്നും നിരവധി പേര്‍ ഖത്തറിലെത്തുമെന്ന് പ്രതീക്ഷ

July 08, 2021

July 08, 2021

ദോഹ: ബലി പെരുന്നാള്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള നിരവധി സന്ദര്‍ശകര്‍ ഖത്തറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വിലയിരുത്തല്‍. ഖത്തറിലെ പുതിയ സാഹചര്യവും സുരക്ഷിതത്വവും പരിഗണിച്ച് ധാരാളം സന്ദര്‍ശകര്‍ തങ്ങളുടെ ഈദുല്‍ അദ്ഹ അവധിദിനങ്ങള്‍ ഇവിടെ ചെലവിഴിക്കാനെത്തുമെന്നാണ് കരുതുന്നതെന്ന് ഖത്തര്‍-ഇന്തോനേഷ്യ ബിസിനസ് കൗണ്‍സില്‍ പ്രസിഡന്റ് ഫര്‍ഹാന്‍ അല്‍ സയ്യിദ് അഭിപ്രായപ്പെട്ടു.
 ഖത്തറിന്റെ ആതിഥ്യമര്യാദയും കൊവിഡ് ക്വാറന്റയിനിലെ ഇളവുകളും മറ്റും സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കുകയാണ്. സഊദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും നിരവധി പേരെയാണ് പ്രതീക്ഷിക്കുന്നത്. ഖത്തര്‍ ലോകകപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ടൂറിസം സാധ്യതകള്‍ക്ക് ആക്കം വര്‍ധിച്ചതായും ഫര്‍ഹാന്‍ അല്‍ സയ്യിദ് അഭിപ്രായപ്പെട്ടു. രാജ്യത്തെ വാക്‌സിനേഷന്‍ പദ്ധതി വന്‍ വിജയമായതോടെ മാളുകളും മറ്റു കച്ചവടസ്ഥാപനങ്ങളും സന്ദര്‍ശിക്കാന്‍ സന്ദര്‍ശകര്‍ക്ക് സാധിക്കും. സഞ്ചാരികളെ സ്വീകരിക്കാനും അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കാനുമുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. ഹോട്ടലുകളിലും മറ്റും ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കി കാത്തിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

 

 


Latest Related News