Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
പട്ടം പറത്താം,സാഹസിക വിനോദങ്ങളിൽ ഏർപ്പെടാം : ഫുവൈരിത് കൈറ്റ് ബീച്ച് റിസോർട്ട് അടുത്ത മാസം തുറക്കും

September 28, 2022

September 28, 2022

ന്യുസ്റൂം ബ്യുറോ 
ദോഹ : ഖത്തറിന്റെ വടക്കൻ തീരത്തുള്ള കൈറ്റ്സർഫിംഗ് റിസോർട്ടായ ഫുവൈരിത് കൈറ്റ് ബീച്ച് റിസോർട്ട് അടുത്ത മാസം പൊതുജനങ്ങൾക്കായി തുറക്കും.ഈ വർഷാവസാനം ഫിഫ ലോകകപ്പിനായി ലക്ഷക്കണക്കിന്സ സന്ദർശകർ രാജ്യത്തേക്ക് വരാനിരിക്കെ,പുതിയ റിസോർട്ടു കൂടി തുറക്കുന്നത് ഏറെ പ്രയോജനപ്പെടുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

ബീച്ച് റിസോർട്ടിൽ പട്ടം പറത്തലുകാർക്കും പരിശീലകർക്കും ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കും. പട്ടം പറത്തലിന് പുറമെ,.പാഡിൽ-ബോർഡിംഗ്, പാരാസെയിലിംഗ്, വേക്ക്ബോർഡിംഗ്, കയാക്കിംഗ്, സ്‌നോർക്കെലിംഗ്, സ്കൂബ-ഡൈവിംഗ് തുടങ്ങിയ സാഹസിക കായിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങളും റിസോർട്ടിൽ ലഭ്യമായിരിക്കും.

നാലോ അഞ്ചോ പേരുള്ള ഒരു കുടുംബത്തിന് അനുയോജ്യമായ എട്ട് കണക്റ്റിംഗ് റൂമുകൾ.സഹിതം 50 മുറികളാണ് ഫുവൈരിത് ബീച്ച് റിസോർട്ടിലുള്ളത്.ഇതിൽ നാൽപ്പതോളം മുറികൾ കടൽത്തീരത്തിന് അഭിമുഖമായുള്ളതാണ്. മുപ്പത്തിരണ്ടു മുറികളിൽ കിംഗ് സൈസ് കിടക്കകളും എട്ടെണ്ണം ഇരട്ട മുറികളുമാണ്.

ഗസ്റ്റ് ഹൗസ്, ഫിറ്റ്‌നസ് സെന്റർ, ബീച്ച് വോളിബോൾ, ബീച്ച് ഫുട്‌ബോൾ, ഫംഗ്‌ഷൻ ഹാളിലേക്ക് മാറ്റാവുന്ന യോഗ പവലിയൻ, ഉടൻ തുറക്കാനിരിക്കുന്ന ഔട്ട്‌ഡോർ സിനിമ എന്നീ സൗകര്യങ്ങളും റിസോർട്ടിലുണ്ടാവും.ഫുവാരിയാത്തിൽ സ്ഥിതി ചെയ്യുന്ന റിസോർട്ടിലേക്ക് 94.4 കിലോമീറ്ററാണ് ദോഹയിൽ നിന്നുള്ള ദൂരം.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News