Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ആവേശപ്പോരാട്ടത്തിന് ഇനി അൽപസമയം,ഫ്രഞ്ച് പ്രസിഡണ്ട് ദോഹയിലെത്തി

December 14, 2022

December 14, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :അൽപ സമയത്തിനകം വാശിയേറിയ മൊറോക്കോ,ഫ്രാൻസ് സെമി ഫൈനൽ മൽസരം നടക്കാനിരിക്കെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ദോഹയിലെത്തി.ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഫ്രഞ്ച് പ്രസിഡന്റിനെയും ഉന്നതതല  സംഘത്തെയും ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി, ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ അക്ബർ അൽ ബേക്കർ,ഫ്രാൻസിലെ ഖത്തർ അംബാസിഡർ ഷെയ്ഖ് അലി ബിൻ ജാസിം അൽതാനി, ഖത്തറിലെ ഫ്രഞ്ച് അംബാസഡർ ജീൻ-ബാപ്റ്റിസ്റ്റ് ഫൈവ്രെ എന്നിവർ ചേർന്ന് സ്വീകരിച്ചു.

അതേസമയം,ആദ്യമായി സെമി ഫൈനലിൽ കളിക്കുന്ന മൊറോക്കോയുടെയും നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന്റെയും അന്തിമപോരാട്ടത്തിനായി പതിനായിരങ്ങളാണ് ഇപ്പോഴും ആൽബയ്ത്ത് സ്റ്റേഡിയത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്.ഇന്നത്തെ മല്‍സര ടിക്കറ്റിന് വന്‍ ഡിമാന്റും സമ്മര്‍ദ്ധവുമുണ്ടായതായി സംഘാടകര്‍ വ്യക്തമാക്കി. യാതൊരു കാരണവശാലും ടിക്കറ്റില്ലാതെ സ്‌റ്റേഡിയത്തിലേക്ക് വരരുതെന്ന് സുപ്രീം കമ്മറ്റി ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News