Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ ലൈസൻസുള്ള ടൂർ ഗൈഡുമാരാവാം,പരിശീലനവും ലൈസൻസും സൗജന്യം(അപേക്ഷിക്കാനുള്ള ലിങ്ക്)

October 15, 2022

October 15, 2022

അൻവർ പാലേരി
ദോഹ : ഫിഫ ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ വിനോദവ്യവസായ മേഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഖത്തർ ടൂറിസം (ക്യുടി) ടൂർ ഗൈഡുകളെ പരിശീലിപ്പിക്കുന്നു.2030 ഓടെ പ്രതിവർഷം 6 ദശലക്ഷം സന്ദർശകരെ ആകർഷിക്കുകയെന്ന ടൂറിസത്തിന്റെ ലക്‌ഷ്യം മുൻനിർത്തിയാണ് ഈ മേഖലയിൽ ലൈസൻസുള്ള ടൂർ ഗൈഡുമാരെ പരിശീലിപ്പിക്കാൻ ഒരുങ്ങുന്നത്.

താൽപ്പര്യമുള്ളവർക്ക് ആവശ്യമായ പരിശീലനം നൽകുന്നതോടൊപ്പം ഖത്തറിലെ ടൂറിസം കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കാനും ടൂർ ഗൈഡുമാരായി പ്രവർത്തിക്കാനുള്ള ഔദ്യോഗിക ലൈസൻസും അനുവദിക്കും.

കൂടുതൽ ഉദ്യാഗാര്ഥികളെ നിയമിക്കുന്നതിന് ഭാഗമായി ഈ വർഷവും,പരിശീലനം, ലൈസൻസിംഗ്, പരീക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഫീസും ഖത്തർ ടൂറിസം  ഒഴിവാക്കിയിട്ടുണ്ട്.. 21 വയസ്സിന് മുകളിൽ പ്രായമുള്ള സാധുവായ ഖത്തർ ഐഡി ഉള്ളവർക്ക് അപേക്ഷിക്കാം.ഇംഗ്ലീഷ്,അറബ് ഭാഷകളിലായിരിക്കും പരിശീലനം. വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയാവുന്നവർക്ക് പ്രത്യേകം മുൻഗണന ലഭിക്കും.

അപേക്ഷിക്കാനുള്ള ലിങ്ക്

പരിശീലനം പൂർത്തിയാക്കുന്നതിലൂടെ, ടൂർ ഗൈഡുകൾക്ക് രാജ്യത്തിന്റെ സാംസ്കാരിക,പൈതൃക കേന്ദ്രങ്ങളിൽ  മുതൽ പ്രിയപ്പെട്ട ഭക്ഷണ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വരെ  രാജ്യത്തെത്തുന്ന വിനോദസഞ്ചാരികളെ സഹായിക്കാൻ കഴിയും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News