Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
അന്താരാഷ്ട്ര മ്യുസിയം ദിനം,ഖത്തറിലെ എല്ലാ മ്യുസിയങ്ങളിലും ഇന്ന് മുതൽ മൂന്നു ദിവസം പ്രവേശനം സൗജന്യം

May 18, 2023

May 18, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ എല്ലാ മ്യൂസിയങ്ങളിലും ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് പ്രവേശനം സൗജന്യം.ഖത്തർ മ്യുസിയം ആണ് വ്യാഴം,വെള്ളി, ശനി എന്നീ മൂന്നു ദിവസങ്ങളിൽ ഖത്തറിലെ മുഴുവൻ മ്യൂസിയങ്ങളിലും പ്രദർശന കേന്ദ്രങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചത്.

എല്ലാ വർഷവും മേയ് 18നാണ് അന്താരാഷ്ട്ര മ്യുസിയം ദിനമായി ലോകം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഖത്തർ നാഷണൽ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്, മതാഫ് അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്, ത്രീ ടു വൺ ഒളിമ്പിക് ആന്റ് സ്‌പോർട്‌സ് മ്യൂസിയം, വിവിധ കേന്ദ്രങ്ങളിൽ തുടരുന്ന പ്രദർശന പരിപാടികൾ എന്നിവടങ്ങളിലേക്ക് മൂന്നു ദിനങ്ങളിൽ ടിക്കറ്റില്ലാതെ പൊതുജനങ്ങൾ പ്രവേശിക്കാം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe 


Latest Related News