Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
നിയമം ലംഘിച്ചാൽ വെറുതെയിരിക്കില്ല,ഖത്തറിലെ ഏതാനും പ്രമുഖ റെസ്റ്റോറന്റുകളും ബേക്കറികളും അടപ്പിച്ചു

November 10, 2022

November 10, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതായി കണ്ടെത്തിയ റെസ്റ്റോറന്റുകളും ബേക്കറികളും അടുക്കളകളും ഖത്തറിലെ വിവിധ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ എത്തി അടച്ചുപൂട്ടി.  ദോഹയിലെയും ഉമ്മുസലാലിലെയും മുനിസിപ്പാലിറ്റികളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.നാല് റസ്റ്റോറന്റുകളും ബേക്കറികളും ജനപ്രിയ അടുക്കളകളുമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കിടെ ഇത്തരത്തിൽ അടച്ചുപൂട്ടിയത്.

ഉപഭോഗത്തിന് യോഗ്യമല്ലാത്ത ഭക്ഷണം വിതരണം ചെയ്തതിന് ഉംസലാൽ കാർത്തിയാത്ത് പ്രദേശത്ത് പ്രവർത്തിക്കുന്ന അൽ സഗ്വ പബ്ലിക് കിച്ചൻ നവംബർ 6 മുതൽ 45 ദിവസത്തേക്ക് അടച്ചിടാനാണ് ഉത്തരവ്.ഉംസലാലിൽ ഖർത്തിയാത്തിലുള്ള ഷവർമ അൽ ഖൈമ റെസ്റ്റോറന്റ് നവംബർ 6 മുതൽ ഏഴ് ദിവസത്തേക്ക് പൂർണ്ണമായും അടച്ചു.

അനാരോഗ്യകരമായ സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കുന്നതായി കണ്ടെത്തിയ ദോഹ പഴയ വിമാനത്താവളത്തിന് സമീപം പ്രവർത്തിക്കുന്ന അപ്പർ നൈൽ കൊമേഴ്‌സ്യൽ ബേക്കറി നവംബർ 7 മുതൽ 20 ദിവസത്തേക്ക് അടച്ചിടും.ഇതേ നിയമലംഘനം കണ്ടെത്തിയ പഴയ വിമാനത്താവളത്തിനടുത്തുള്ള മിസ്റ്റർ പ്രോസ്റ്റ് ബാർബിക്യൂ റസ്റ്റോറന്റ് നവംബർ 7 മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചുപൂട്ടാനും അധികൃതർ നിർദേശിച്ചു.

തിരക്കേറിയ ദിവസങ്ങളിൽ സ്ഥാപനങ്ങൾ അടച്ചിടുന്നതോടൊപ്പം നിയമപ്രകാരമുള്ള പിഴയും ഇവർ അടക്കേണ്ടതായി വരും.ലോകകപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ രാജ്യത്തെ ഭക്ഷ്യ നിയമലംഘനങ്ങൾ കണ്ടെത്താൻ അധികൃതർ പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News