Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
കേന്ദ്ര മന്ത്രി എസ്.ജയശങ്കർ ദോഹയിൽ, ഇന്ത്യൻ എംബസി കെട്ടിത്തിന്റെ ശിലാസ്ഥാപനം ഇന്ന്

February 09, 2022

February 09, 2022

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ ആസ്ഥാനമായ എംബസിയുടെ പുതിയ കെട്ടിടത്തിന് (ഇന്ന്) ബുധനാഴ്ച ശിലാസ്ഥാപന നിര്‍വഹിക്കും.

ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന ശിലാസ്ഥാപന ചടങ്ങില്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പങ്കെടുക്കും.

മന്ത്രി ഇന്ന് രാവിലെ ദോഹയിലെത്തും. പൊതുജനങ്ങള്‍ക്ക് ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. എന്നാല്‍, ഇന്ത്യന്‍ എംബസിയുടെ ഫേസ്ബുക്, യൂട്യൂബ് പേജുകള്‍ വഴി ചടങ്ങുകളുടെ തത്സമയ സംപ്രേഷണമുണ്ടാവുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. https://www.facebook.com/IndianEmbassyQatar

ഇന്ത്യന്‍ എംബസിക്ക് പുതിയ ആസ്ഥാന മന്ദിരം നിര്‍മിക്കാന്‍ ഖത്തര്‍ സര്‍ക്കാന്‍ ഭൂമി അനുവദിച്ച കാര്യം റിപ്പബ്ലിക് ദിന ചടങ്ങില്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പ്രഖ്യാപിച്ചിരുന്നു. വെസ്റ്റ്ബേയിലെ നയതന്ത്ര മേഖലയിലാണ് എംബസിക്ക് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഖത്തര്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയത്.

ബുനാഴ്ച ശിലാസ്ഥാപനം നിര്‍വഹിക്കുന്നതിനു പിന്നാലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും. അധികം വൈകാതെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് നീക്കം.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News