Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ലോകകപ്പിലെ അന്തിമ പോരാട്ടങ്ങൾ കാണാൻ മോഹൻബഗാൻ ആരാധകർ ഖത്തറിലേക്ക് പറക്കുന്നു,ടിക്കറ്റിന് പിടിവലിയെന്ന് ട്രാവൽ ഏജൻസികൾ

December 11, 2022

December 11, 2022

അൻവർ പാലേരി 
ദോഹ :മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും പരസ്പ്പരം കളിച്ചുണ്ടാക്കിയ കളിയോര്‍മകളുടെ ഇരമ്പം ഇനി ഖത്തർ ലോകകപ്പിലും കേൾക്കാം.ലോക ഫുട്‍ബോൾ ചരിത്രത്തിൽ തന്നെ അടയാളപ്പെട്ടുകിടക്കുന്ന കൊൽക്കത്തയിൽ നിന്ന് 2022 ലോകകപ്പിലെ അന്തിമ പോരാട്ടങ്ങൾ കാണാൻ ആയിരക്കണക്കിന് ആരാധകർ ഖത്തറിലേക്ക് വിമാനം കയറുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പ്രവചനങ്ങൾ അട്ടിമറിച്ച ഖത്തർ ലോകകപ്പ് അന്തിമപോരാട്ടങ്ങൾ കാണാൻ കൊൽക്കത്തയിൽ നിന്ന് 9000-ത്തിലധികം  പേർ നിലവിൽ ഖത്തറിലേക്ക് പോയതായും ട്രാവൽ പാക്കേജുകളും വിമാന ടിക്കറ്റും ബുക്ക് ചെയ്യാൻ ആയിരക്കണക്കിന് ആളുകളാണ് ബന്ധപ്പെടുന്നതെന്നും ട്രാവൽ ഏജൻസി വൃത്തങ്ങളെ ഉദ്ദരിച്ച് 'ഡെക്കാൻ ഹെറാൾഡ്'പത്രം റിപ്പോർട്ട് ചെയ്തു.

രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ നിന്ന് മാത്രം ഇതിനോടകം 10,000 മുതൽ 12,000 ഫുട്ബോൾ ആരാധകർ ഖത്തറിലേക്ക് യാത്ര ചെയ്തിട്ടുണ്ട്, ഇതിൽ 9,000ലധികം പേർ കൊൽക്കത്തയിൽ നിന്നുള്ളവരാണ്.സെമി ഫൈനൽ,ഫൈനൽ മത്സരങ്ങൾ കാണാൻ ഇനിയും 1500 ലധികം പേരെങ്കിലും കൊൽക്കത്തയിൽ നിന്ന് മാത്രം ഖത്തറിലേക്ക് പോകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്."-ട്രാവൽ ഏജന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കിഴക്കൻ മേഖലാ മേധാവി അനിൽ പഞ്ചാബി വാർത്താ ഏജൻസിയോട് പറഞ്ഞു.സെമിഫൈനൽ മത്സരങ്ങൾ ചൊവ്വാഴ്ച തുടങ്ങാനിരിക്കെ ഖത്തറിലേക്കുള്ള ടിക്കറ്റ്, താമസ ലഭ്യത, യാത്രാ പാക്കേജുകൾ എന്നിവയെക്കുറിച്ച് അന്വേഷിക്കാൻ നിരവധി ആരാധകരാണ് ഇപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊൽക്കത്തക്കാർക്ക് ഖത്തർ ലോകകപ്പിനോടുള്ള ആവേശം ഇത്രകണ്ട് വർധിക്കാനുള്ള കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊൽക്കത്തയിൽ നിന്ന് ഖത്തറിലേക്ക് നേരിട്ടുള്ള വിമാനസർവീസുകളുണ്ട് എന്നതാണ് ഒരുകാരണം. കൂടാതെ കോവിഡ് -19 പാൻഡെമിക്കിന് ശേഷം ആളുകൾക്ക് ഇതുപോലുള്ള ആഗോള ഈവന്റുകളിൽ പങ്കെടുക്കാൻ താല്പര്യം വർധിച്ചിട്ടുണ്ട്.ലോകകപ്പിന് ശേഷം കിഴക്കേ ഇന്ത്യയിലെ ജനങ്ങളുടെ ഇഷ്ടസന്ദർശന കേന്ദ്രമായി ഖത്തർ മാറുമെന്നും  അനിൽ പഞ്ചാബി കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News