Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ചരിത്ര നേട്ടം,എവറസ്റ്റിന്റെ നെറുകയിൽ ഖത്തർ പതാകയുമായി ഖത്തറി വനിത

May 30, 2022

May 30, 2022

ദോഹ : എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഖത്തറി വനിതയായി പർവതാരോഹക ശൈഖ അസ്മ ബിൻത് താനി അൽതാനി ചരിത്ര നേട്ടം സ്വന്തമാക്കി.8,849 മീറ്റർ ഉയരമുള്ള ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പർവതശിഖരത്തിന് മുകളിൽ ശൈഖ അസ്മ ബിൻത് താനി അൽതാനി ഖത്തർ പതാക ഉയർത്തിയതായി ഖത്തർ ഒളിമ്പിക് കമ്മിറ്റി (ക്യുഒസി)യാണ്  കഴിഞ്ഞ ദിവസം ട്വീറ്ററിലൂടെ അറിയിച്ചത്.

"എവറസ്റ്റ് - ഞാൻ കുറച്ച് കാലമായി ശ്രമിച്ചു കൊണ്ടിരിക്കുന്ന  സ്വപ്നം.വലിയ സ്വപ്നം കാണാൻ ലജ്ജിക്കരുത്. ഒരിക്കൽ നിങ്ങൾ ചെയ്തുകഴിഞ്ഞാൽ, അത് സാധ്യമാക്കാൻ കഴിയുന്നതെല്ലാം ചെയ്യാനുള്ള പ്രതിബദ്ധത നിങ്ങൾക്കുണ്ട്." എന്നാണ്  ശൈഖ അസ്മ ട്വീറ്റ് ചെയ്തത്.

കാഞ്ചൻജംഗ പർവതത്തിന്റെ നെറുകയിൽ എത്തുന്ന ആദ്യത്തെ അറബ് വനിതയെന്ന അപൂർവ നേട്ടവും  ശൈഖ അസ്മ ഈയിടെ സ്വന്തമാക്കിയിരുന്നു.നേപ്പാളിനും ഇന്ത്യയ്ക്കും ഇടയിൽ 8,586 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പർവ്വതമാണ് കാഞ്ചൻജംഗ.

2014-ൽ കിളിമഞ്ചാരോ, 2018-ൽ ഉത്തരധ്രുവം, 2019-ൽ അക്കോൺകാഗ്വ, 2021-ൽ മൗണ്ട് എൽബ്രസ്, ഈ വർഷം വിൻസൺ മാസിഫ്, ദക്ഷിണധ്രുവം, മൗണ്ട് എവറസ്റ്റ് തുടങ്ങി പർവതാരോഹണത്തിന്റെ ഒട്ടേറെ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ ശേഷമാണ് ശൈഖ അസ്മ ബിൻത് താനി അൽതാനി എവറസ്റ്റിന്റെ നെറുകയിൽ ഖത്തർ പതാക നാട്ടിയത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News