Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ലോകകപ്പിൽ ഏറ്റവും കൂടുതൽ ആരാധകർ എത്തിയത് ബ്രസീൽ,സെർബിയ മത്സരം കാണാൻ,ആദ്യഘട്ട മത്സരങ്ങളിൽ സ്റ്റേഡിയങ്ങളുടെ 94 ശതമാനം കാണികളെത്തിയതായി ഫിഫ

November 26, 2022

November 26, 2022

അൻവർ പാലേരി 

ദോഹ : ഖത്തർ ലോകകപ്പ് മത്സരങ്ങളുടെ ആദ്യ ഘട്ട മത്സരങ്ങളിൽ സ്റ്റേഡിയങ്ങളുടെ മൊത്തം ശേഷിയുടെ 94 ശതമാനം ആരാധകർ എത്തിയതായി ഫിഫ അറിയിച്ചു.മൂന്ന് ദശലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റതായും നവംബർ 24 ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ബ്രസീൽ സെർബിയ  മത്സരത്തിനാണ് ഏറ്റവും കൂടുതൽ ആരാധകർ സ്റ്റേഡിയത്തിൽ എത്തിയതെന്നും ഫിഫ വ്യക്തമാക്കി.88,103 കാണികൾ ഉണ്ടായിരുന്ന മത്സരത്തിൽ ബ്രസീൽ സെർബിയയെ 2-0 ന് തോൽപിച്ചിരുന്നു.

അതേ ദിവസം തന്നെ, ദോഹയിലെ അൽ ബിദ്ദ പാർക്കിലെ ഫാൻ സോണിൽ 98,000 ആരാധകരാണ് എത്തിയത്.ഫാൻ സോണുകളിലെ സന്ദർശകരുടെ ഏറ്റവും ഉയർന്ന നിരക്കാണിത്.

നിലവിൽ മിക്ക മത്സരങ്ങളുടെയും അധിക ടിക്കറ്റ് ബാച്ചുകൾ പുറത്തിറക്കുകയും പുനർവിൽപ്പന പ്ലാറ്റ്ഫോം തുറന്നിരിക്കുകയും ചെയ്യുന്നതിനാൽ പതിവായി FIFA.com/tickets പരിശോധിക്കണമെന്നും ഫിഫ ആവശ്യപ്പെട്ടു.

ഖത്തറിന്റെ അത്യാധുനിക സ്റ്റേഡിയങ്ങളുടെ ശേഷി ഫിഫയുടെ ആവശ്യതകളേക്കാൾ കൂടുതലാണെന്നും ഇതിനനുസൃതമായി കൂടുതൽ പേരെ ഉൾകൊള്ളാൻ കഴിയുമെന്നും ഫിഫ അറിയിച്ചു.

ലുസൈൽ സ്റ്റേഡിയത്തിന്റെ ആകെ ശേഷി 80,000 ആണെങ്കിലും  88,966 കാണികളെ ഉൾക്കൊള്ളാൻ കഴിയും.അൽ ബൈത്ത് സ്റ്റേഡിയത്തിന്റെ ശേഷി 60,000 മാണ് കണക്കാക്കിയതെങ്കിലും  68,895 ആരാധകരെ ഉൾകൊള്ളുമെന്നും ഫിഫ വിശദീകരിച്ചു.മറ്റു സ്റ്റേഡിയങ്ങളുടെ ശേഷി 40,000 മാണെങ്കിലും 974 സ്റ്റേഡിയത്തിൽ 44,089 ആരാധകർക്ക് മത്സരങ്ങൾ കാണാനാവും.

ലോകകപ്പ് മത്സരങ്ങൾക്കെത്തുന്ന ആരാധകരുടെ എണ്ണത്തിൽ  സ്റ്റേഡിയത്തെക്കാൾ കവിഞ്ഞ കണക്കുകൾ അധികൃതർ പുറത്തുവിട്ടതായി നേരത്തെ ചില പാശ്ചാത്യൻ മാധ്യമങ്ങൾ ആരോപിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News