Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഇൻഫാന്റിനോ റഫറിയായി കളത്തിലിറങ്ങി,മഞ്ഞക്കാർഡ് ഉയർത്തിയത് രണ്ടുതവണ

December 13, 2022

December 13, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : പഴയകാല ഫുട്‌ബോള്‍ ഇതിഹാസങ്ങളെ അണിനിരത്തി തിങ്കളാഴ്‌ച ദോഹയിൽ സംഘടിപ്പിച്ച സൗഹൃദ മൽസരത്തിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ റഫറിയായി.അല്‍ തുമാമ സ്റ്റേഡിയത്തിലാണ് ഖത്തറില്‍ നിന്നുള്ള തൊഴിലാളികളെയും ആരാധകരെയും സന്നദ്ധപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി മൽസരം സംഘടിപ്പിച്ചത്.

മുൻകാല ഫുട്‌ബോള്‍ ഇതിഹാസങ്ങളായ  ബ്രസീലിന്റെ കഫു, ഇംഗ്ലണ്ടിന്റെ ജോണ്‍ ടെറി, നെതര്‍ലന്‍ഡിന്റെ ക്ലാരന്‍ സീഡോര്‍ഫ് എന്നിവരും സ്റ്റേഡിയത്തിലിറങ്ങി.

10 മിനിറ്റിലധികം സമയം ഇൻഫാന്റിനോ മൽസരം നിയന്ത്രിച്ചു.കളിക്കിടെ രണ്ടു തവണ ഇൻഫാന്റിനോ മഞ്ഞക്കാർഡ് ഉയർത്തിയതായും പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News