Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
അറബ് കപ്പ് ഫൈനൽ വേദിയിൽ ഫിഫയുടെ ആദരം ഏറ്റുവാങ്ങി പൊന്നാനി സ്വദേശി

December 22, 2021

December 22, 2021

അൻവർ പാലേരി  

ദോഹ : ഖത്തർ ദേശീയ ദിനത്തിൽ അൽഖോറിലെ അൽ ബെയ്‌ത്‌ സ്റ്റേഡിയത്തിൽ നടന്ന ഫിഫാ അറബ് കപ്പ് ഫൈനൽ മത്സരം സംഘാടന മികവിലൂടെ വേറിട്ട അനുഭവമാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ഖത്തർ ഭരണകൂടം.ഫിഫാ അധ്യക്ഷൻ ജിയാനി ഇൻഫന്റിനോ,ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ അറബ് കപ്പ് മത്സരങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ പിന്തുണ നൽകിയ വിവിധ വകുപ്പുകളിൽ നിന്നുള്ള പതിനൊന്നുപേരെ ഫിഫ ആദരിച്ചു..ഇവരിൽ മലപ്പുറം പൊന്നാനി പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി ഡോ. റസീം ഉൾപെട്ടത് ഖത്തറിലെ മലയാളികൾക്ക് മുഴുവൻ അഭിമാനമായി.60,000 ത്തിലേറെ കാണികൾ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ മലയാളിക്ക് ലഭിച്ച ആദരം ഫിഫ അറബ് കപ്പിന്റെ തുടക്കം മുതൽ അവസാനം വരെ വിവിധ മേഖലകളിൽ പ്രവർത്തിച്ച നൂറുകണക്കിന് മലയാളികൾക്ക് ലഭിച്ച അംഗീകാരം കൂടിയായിരുന്നു.

അറബ് കപ്പിന്റെ സുഗമമായ നടത്തിപ്പിന് ആരോഗ്യമേഖലയിൽ നൽകിയ പിന്തുണ കണക്കിലെടുത്താണ് ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ പ്രൈമറി ഹെൽത്ത് കെയർ ഉൾപ്പെടെ ആരോഗ്യമേഖലയിലെ വിവിധ ഘടകങ്ങളെ ഫിഫ ആദരിച്ചത്.ഇതിൽ ഖത്തർ പെട്രോളിയത്തിൽ നിന്നുള്ള പ്രതിനിധിയായാണ് കഴിഞ്ഞ പതിനാല് വർഷത്തോളമായി ഖത്തർ പെട്രോളിയത്തിൽ  സേവനമനുഷ്ഠിക്കുന്ന ഡോ.റസീമിന് നറുക്കു വീണത്.ഹമദ് മെഡിക്കൽ കോർപറേഷൻ,പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ,പൊതുജനാരോഗ്യമന്ത്രാലയം,റെഡ് ക്രസന്റ്,ഖത്തർ ആർമി,ഖത്തർ പെട്രോളിയം തുടങ്ങി പതിനൊന്നോളം വിഭാഗങ്ങളാണ് ഫിഫ അറബ് കപ്പിന്റെ ആദ്യ ദിനം മുതൽ ആവേശത്തിന് കൊടിയിറങ്ങുന്നത് വരെ ആരോഗ്യ സേവനങ്ങളുമായി ഫിഫക്ക് ഉറച്ച പിന്തുണ നൽകിയത്.

നിഷിദയാണ് ഡോ.റസീമിന്റെ ഭാര്യ.അംന നസ്രിൻ,അമീൻ റസീം എന്നിവർ മക്കളാണ്.

വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News