Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഫിഫ-ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾ : ടിക്കറ്റുകൾ അൽസദ്ദ് സ്റ്റേഡിയത്തിൽ ലഭിക്കും

September 03, 2019

September 03, 2019

ഇന്ത്യയുമായുള്ള മത്സരത്തിനുള്ള ടിക്കറ്റുകൾ 8, 9 തീയതികളിൽ  ലഭിക്കും. 10, 20, 50 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.

ദോഹ : 2022 ഫിഫ ലോകകപ്പ്, 2023 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളുടെ ടിക്കറ്റുകൾ അൽ സദ്ദ് സ്റ്റേഡിയത്തിൽ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സെപ്റ്റംബർ 5ന് ഖത്തർ അഫ്ഗാനിസ്ഥാനുമായും  10ന് ഇന്ത്യയുമായാണ് മത്സരങ്ങൾ. അൽ സദ്ദ് സ്റ്റേഡിയത്തിലാണ് (ജാസിം ബിൻ ഹമദ് സ്റ്റേഡിയം) മത്സരങ്ങൾ നടക്കുക. പ്രാദേശിക സമയം വൈകിട്ട് 7.30നാണ് രണ്ട് മത്സരങ്ങളും നടക്കുക.

ഖത്തർ-അഫ്ഗാൻ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഇന്നും നാളെയും ലഭിക്കും. ടിക്കറ്റുകൾ വൈകിട്ട് 4 മുതൽ രാത്രി 9 വരെ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിലെ കൗണ്ടറിൽ നിന്നും ലഭിക്കും. മത്സര ദിനത്തിന് 2 മണിക്കൂർ മുമ്പ് വരെ ടിക്കറ്റുകൾ ലഭ്യമാകും.ഇന്ത്യയുമായുള്ള മത്സരത്തിനുള്ള ടിക്കറ്റുകൾ 8, 9 തീയതികളിൽ  ലഭിക്കും. 10, 20, 50 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.


Latest Related News