Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഇന്ത്യൻ രൂപ കൂപ്പുകുത്തി.ഖത്തറിൽ നിന്നുള്ള വിനിമയനിരക്ക് ഒരു റിയാലിന് 22 രൂപക്ക് മുകളിൽ

September 22, 2022

September 22, 2022

അൻവർ പാലേരി 
ദോഹ : ഖത്തർ റിയാലിനെതിരായ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്  22 ഇന്ത്യൻ രൂപയിലെത്തി.മറ്റു ഗൾഫ് കറൻസികളുടെയും വിനിമയനിരക്കിൽ സമാനമായ വര്ധനവുണ്ടായിട്ടുണ്ട്.ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ് യു എസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക്.

ഖത്തർ റിയാലുമായുള്ള വിനിമയ നിരക്ക് 20 രൂപയിൽ നിന്ന് 21  രൂപയിലെത്താൻ രണ്ടു വർഷത്തിലധികം  വേണ്ടിവന്നെങ്കിലും ഏതാനും മാസങ്ങൾ കൊണ്ടാണ് 21ൽ നിന്ന് 22 രൂപയിലെത്തിയത്.

ജീവിതച്ചെലവ് ഉയരുമെന്നതിനാല്‍ ഓരോ ഇന്ത്യക്കാരനെയും ഇത് ഗുരുതരമായി ബാധിക്കുമെങ്കിലും പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാനുള്ള മികച്ച അവസരമാണിത്.ബാങ്ക് വായ്‌പ ഉൾപ്പെടെയുള്ള കടബാധ്യതകൾ തീർക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താനാവും.

അതേസമയം,മാസാവസാനമായതിനാൽ മാസവേതനത്തിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താൻ കഴിയണമെങ്കിൽ ഒക്ടോബർ ആദ്യ വാരം വരെയെങ്കിലും നിരക്ക് ഇതേനിലയിൽ തുടരണം.

80.7156 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. അഥവാ ഒരു ഡോളര്‍ വാങ്ങാന്‍ എണ്‍പതിലേറെ ഇന്ത്യന്‍ രൂപ വേണം. ഡോളര്‍ വില 74 രൂപയായിരുന്നത് 78 രൂപയാകാന്‍ അഞ്ച് വര്‍ഷമെടുത്തെങ്കില്‍ അത് 80ലേക്ക് എത്താന്‍ ഒരു മാസമേ വേണ്ടിവന്നുള്ളൂ. കഴിഞ്ഞ ജൂലായ് അവസാന വാരം 80.0175 എന്ന റെക്കോര്‍ഡ് തകർച്ച രേഖപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ അതിനെയും മറികടന്നിരിക്കുകയാണ്. ഇത് ആശങ്കയുളവാക്കുന്നതാണ്.

യു എസ് ഡോളറിനെ അപേക്ഷിച്ച് ഡിമാന്‍ഡ് ആന്‍ഡ് സപ്ലൈ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം പ്രവര്‍ത്തിക്കുന്നത്. ഡോളറിന് ഉയര്‍ന്ന ഡിമാന്‍ഡ് ഉണ്ടാകുമ്പോള്‍ രൂപയുടെ മൂല്യം കുറയും. രൂപയുടെ ഡിമാന്‍ഡ് ഉയരുമ്പോള്‍ ഡോളറിന്റേത് താഴുകയും ചെയ്യും.അന്താരാഷ്ട്ര തലത്തിലുള്ള വ്യാപാരങ്ങള്‍ കൂടുതലും ഡോളറിലാണ് നടക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു രാജ്യം കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതി ചെയ്താല്‍ സ്വാഭാവികമായും ഡോളറിന്റെ ഡിമാന്‍ഡ് കൂടും. കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇത് ഡോളറിന്റെ ഡിമാന്‍ഡ് കൂടാനും രൂപ പിറകോട്ടടിക്കാനും ഇടയാക്കുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇറക്കുമതി പലമടങ്ങ് വര്‍ധിച്ചിട്ടുണ്ട്.  ജൂണ്‍ മാസത്തില്‍ മാത്രം 57 ശതമാനത്തിന്റെ വര്‍ധനവുണ്ടായി ഇറക്കുമതിയില്‍. 66.31 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് ജൂണില്‍ നടത്തിയത്. ചൈനയില്‍ നിന്നായിരുന്നു കൂടുതലും. കഴിഞ്ഞ വര്‍ഷം ക്രൂഡ് ഓയിലിനായി ചെലവാക്കിയതിന്റെ ഇരട്ടി ഈ വര്‍ഷം ചെലവഴിച്ചിട്ടുണ്ടെന്നാണ് കണക്ക്. രാജ്യത്തെ വിദേശ നിക്ഷേപങ്ങളില്‍ ഉണ്ടായ പിന്‍വലിയല്‍ ആണ് മറ്റൊരു കാരണം. ഈ വര്‍ഷം 30 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടുകയുണ്ടായി.

രൂപയുടെ മൂല്യത്തകര്‍ച്ചയോടൊപ്പം രാജ്യത്തെ വിദേശ നാണയ ശേഖരത്തിലും വിദേശ നാണയ ആസ്തിയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈ ഒന്നിന് പുറത്തുവിട്ട കണക്ക് പ്രകാരം വിദേശ നാണയ ശേഖരത്തില്‍ 500 കോടി ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 447.1 കോടി ഡോളറാണ് വിദേശ നാണയ ആസ്തിയിലെ ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കം കുറക്കാന്‍ റിസര്‍വ് ബേങ്ക് വിദേശ നാണയ കരുതല്‍ ശേഖരത്തില്‍ നിന്ന് ഡോളറുകള്‍ വിറ്റഴിച്ചിരുന്നു. ഇതാണ് വിദേശ നാണയ ശേഖരത്തെ പ്രതികൂലമായി ബാധിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ റിസര്‍വ് ബേങ്കിന്റെ ഈ ഇടപെടലിനും രൂപയെ രക്ഷിക്കാനായില്ല. ഇറക്കുമതി പരമാവധി നിയന്ത്രിച്ച് വ്യാപാരകമ്മി കുറക്കുകയാണ് രൂപയുടെ മൂല്യത്തകര്‍ച്ചക്കു പരിഹാരമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News