Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
മൂന്നു മാസത്തിനുള്ളില്‍ 20,000 രോഗികള്‍ക്ക് സേവനമെത്തിക്കാന്‍ ഖത്തറില്‍ എച്ച്.എം.സിക്ക് കീഴിലെ സായാഹ്ന ക്ലിനിക്കുകള്‍

May 14, 2023

May 14, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ(എച്ച്എംസി) സായാഹ്ന ക്ലിനിക്കുകള്‍ വഴി മൂന്നു മാസത്തിനുള്ളില്‍ 20,000 രോഗികള്‍ക്ക് സേവനമെത്തിക്കാനാവുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ ആവശ്യക്കാരുള്ള സ്‌പെഷാലിറ്റി വിഭാഗങ്ങളിലെ രോഗികള്‍ക്കായി മെയ് ഒന്നു മുതല്‍ എച്ച്എംസി സായാഹ്ന ക്ലിനിക്കുകള്‍ ആരംഭിച്ചിരുന്നു. നിലവില്‍ സായാഹ്ന ക്ലിനിക്കുകള്‍ അവയുടെ രണ്ടാം ഘട്ടത്തിലേക്ക് സഞ്ചരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ബോണ്‍ ആന്‍ഡ് ജോയിന്റ് സെന്റര്‍ വഴി 90 ദിവസത്തിനുള്ളില്‍ 13,000 രോഗികള്‍ക്ക് സേവനം നല്‍കുമെന്നും എച്ച്എംസി അധികൃതര്‍ അറിയിച്ചു. അതേസമയം അപ്പോയ്‌മെന്റെടുത്ത 20 ശതമാനം രോഗികള്‍ സായാഹ്ന ക്ലിനിക്കുകളില്‍ എത്തുന്നില്ലെന്നും അത്തരം അവസരങ്ങളില്‍ അപ്പോയ്‌മെന്റുകള്‍ റീ ഷെഡ്യൂള്‍ ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL

 


Latest Related News