Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
വിചാരണ കൂടാതെ വര്‍ഷങ്ങളോളം ഈജിപ്ത് തടങ്കിലാക്കിയ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകനെ മോചിപ്പിച്ചു

April 19, 2023

April 19, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: വിചാരണ കൂടാതെ വര്‍ഷങ്ങളോളം ഈജിപ്ത് തടങ്കലാക്കിയ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ ഹിഷാം അബ്ദുല്‍ അസീസിനെ മോചിപ്പിച്ചു. അതേസമയം തടങ്കിലാക്കപ്പെട്ട അല്‍ ജസീറ മാധ്യമപ്രവര്‍ത്തകരായ റാബി എല്‍ ഷൈഖിന്റെയും ബഹാവുദ്ദീന്‍ ഇബ്രഹാമിന്റെയും കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. മൂന്നു മാധ്യമപ്രവര്‍ത്തകരെയും മോചിപ്പിക്കണമെന്ന ആവശ്യത്തോട് ആനുകൂലമായ മറുപടി ഈജിപ്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.

2019 ജൂണ്‍ 20 നായിരുന്നു കെയ്‌റോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അബ്ദുല്‍ അസീസ് അറസ്റ്റിലായത്. തീവ്രവാദ ഗ്രൂപ്പില്‍ ചേര്‍ന്നെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. മാധ്യമപ്രവര്‍ത്തകരയെും രാഷ്ട്രീയ വിമതരെയും അടിച്ചമര്‍ത്താന്‍ കെയ്‌റോ ഭരണകൂടം പലപ്പോഴും ഉപയോഗിച്ചുവരുന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ ആരോപണവും അറസ്റ്റും. 

അറസ്റ്റിനെ തുടര്‍ന്ന് ഒരു മാസത്തോളം ഷിഷാം അബ്ദുല്‍ അസീസിനെക്കുറിച്ചുള്ള ഒരു വിവരവും ബന്ധുക്കള്‍ക്കോ കൂട്ടുകാര്‍ക്കോ ലഭ്യമായിരുന്നില്ല. 2021ല്‍ കണ്ണുകളില്‍ ഗ്ലോക്കോമ ബാധിച്ചതിനെത്തുടര്‍ന്ന് ഷിഷാം അബ്ദുല്‍ അസീസിന്റെ ആരോഗ്യനില വഷളാവുകയും കാഴ്ചശക്തി പൂര്‍ണമായും നഷ്ടമാകാതിരിക്കാന്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിയും വന്നിരുന്നു. കേള്‍വിയെ ഗുരുതരമായി ബാധിക്കുന്ന ഒട്ടോസ്‌ക്ലെറോസിസി എന്ന അവസ്ഥയും അദ്ദേഹത്തിന് പിടിപ്പെട്ടിരുന്നു. അതേസമയം, ഔപചാരികമായി കുറ്റം ചുമത്തുകയോ വിചാരണ ചെയ്യപ്പെടുകയോ ചെയ്യാതെ വര്‍ഷങ്ങളോളം മാധ്യമപ്രവര്‍ത്തകരെ ഏകാന്ത തടവില്‍ പാര്‍പ്പിക്കുന്ന പ്രവണത ഈജിപ്തിനുണ്ടെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് കുറ്റപ്പെടുത്തി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News