Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ലോകകപ്പ് : ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാവിലെ 7 മുതൽ 12 വരെ,നവംബർ 20ന് സ്‌കൂളുകൾ അടക്കും

October 05, 2022

October 05, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഖത്തർ ലോകകപ്പ് പ്രമാണിച്ച് നവംബർ 1 മുതൽ 17 വരെയുള്ള കാലയളവിൽ പൊതു-സ്വകാര്യ സ്‌കൂളുകളിലെ പ്രവർത്തി സമയം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.ഇതനുസരിച്ച്,സർക്കാർ, സ്വകാര്യ സ്‌കൂളുകളുടെ പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12 വരെയായിരിക്കും.

അതേസമയം,അംഗപരിമിതർക്കുള്ള സ്വകാര്യ നഴ്‌സറികളിലെയും വിദ്യാഭ്യാസ കേന്ദ്രങ്ങളിലെയും പ്രവർത്തിസമയത്തിൽ മാറ്റമുണ്ടാവില്ല.നിലവിലുള്ള രീതിയിൽ തന്നെ തുടരും.

ഒന്നാം സെമസ്റ്റർ പരീക്ഷ നടക്കുന്ന നവംബർ 6 മുതൽ നവംബർ 17 വരെ ദേശീയ നിലവാരത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന  പൊതു സ്കൂളുകളിലെയും സ്വകാര്യ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് രാവിലെ 9 മുതൽ 11 വരെ ആയിരിക്കും ക്ലാസുണ്ടാവുക.നവംബർ 20 ന് സ്‌കൂൾ അടക്കും. മന്ത്രിസഭാ തീരുമാനപ്രകാരം, 2022 നവംബർ 20 മുതൽ ഡിസംബർ 22 വരെയായിരിക്കും അർധവാർഷിക  അവധി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News