Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ലുസൈൽ ഡ്രൈവ് ത്രൂ സെന്ററിൽ ഇന്നുമുതൽ ബൂസ്റ്റർ വാക്സിനും പി.സി.ആർ പരിശോധനയും

January 26, 2022

January 26, 2022

ദോഹ : ദോഹ ലുസൈലിലെ കോവിഡ് ഡ്രൈവ് ത്രൂ സെന്ററിൽ ഇന്നു മുതൽ പി.സി.ആർ പരിശോധനയും ബൂസ്റ്റർ ഡോസ് വാക്സിനും ഇന്നു മുതൽ നൽകിത്തുടങ്ങുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.പത്തുവരികളുള്ള  ഡ്രൈവ് ത്രൂ സെന്ററിന്റെ ആറു വരികളാണ് ബൂസ്റ്റർ ഡോസിനായി മാറ്റിവെക്കുക.മറ്റു നാല് വരികളിൽ  അർഹരായവർക്ക് പിസിആർ പരിശോധന നടത്തും.അതേസമയം,ഒന്നും രണ്ടും ഡോസ് വാക്സിനുകൾ ഇവിടെ ലഭിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.ബൂസ്റ്റർ ഡോസ് മാത്രമായിരിക്കും ഇവിടെ ലഭിക്കുക.

രാവിലെ എട്ടു മണി മുതൽ രാത്രി പത്തുമണി വരെയാണ് സമയം.ബൂസ്റ്റർ വാക്സിൻ ലഭിക്കാൻ മുൻകൂട്ടി അപ്പോയിൻമെൻറ് എടുക്കണം.അപ്പോയിന്മെന്റ് ലഭിച്ചാൽ ബൂസ്റ്റർ ഡോസ് എടുക്കാനുള്ള സമയം എസ്.എം.എസ് ആയി ലഭിക്കും.അപ്പോയിൻമെന്റിന്  40277077 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ Nar’aakom ആപ് വഴിയും അപ്പോയിന്മെന്റിന് അപേക്ഷിക്കാം.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News