Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ദോഹ സുരക്ഷിത നഗരം,ആഗോള പട്ടികയിൽ മൂന്നാമത്

January 15, 2023

January 15, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഖത്തർ തലസ്ഥാന നഗരമായ ദോഹ മൂന്നാമതെത്തി.

2023ലെ നംബിയോ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഇൻഡക്‌സ് ഫോർ സിറ്റീസ് റിപ്പോർട്ട് അനുസരിച്ച്,സുരക്ഷാ സൂചികയിൽ 85.5 ശതമാനം  സ്കോർ ചെയ്‌തതായി ഖത്തർ ടൂറിസം ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.ലോകത്തെ 242 നഗരങ്ങളുടെ പട്ടികയിലാണ് ദോഹ മൂന്നാമതെത്തിയത്.

ഉയർന്ന വാങ്ങൽ ശേഷി, സുരക്ഷ, തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി 87 രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലെ ജീവിത നിലവാരം അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്. ഖത്തർ ഇ-ഗവൺമെന്റ് പോർട്ടലിലെ വാർഷിക റിപ്പോർട്ട് പ്രകാരം,ആരോഗ്യ സംരക്ഷണം, ജീവിതച്ചെലവ്, ജനങ്ങളുടെ വരുമാനം,മൊബിലിറ്റി, മലിനീകരണം,കാലാവസ്ഥ,റിയൽ എസ്റ്റേറ്റ് വിലകൾ എന്നിവയും  താരതമ്യപഠനത്തിന് അടിസ്ഥാനമാക്കിയിരുന്നു.ഉപഭോക്തൃ വിലകൾ, കുറ്റകൃത്യങ്ങളുടെ നിരക്ക്, ആരോഗ്യ പരിപാലന നിലവാരം, മറ്റ് സ്ഥിതിവിവരക്കണക്കുകൾ തുടങ്ങിയ വിഷയങ്ങളിൽ അഭിപ്രായ  സർവേ നടത്തിയാണ്  നംബിയോ ലോകത്തെ ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ നഗരമായി ദോഹയെ തെരഞ്ഞെടുത്തത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News