Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
കനത്ത മഴ,നാഗ്‌പൂരിലേക്കുള്ള ഖത്തർ എയർവെയ്‌സ് വിമാനം ഹൈദരാബാദിൽ ഇറക്കി

July 27, 2023

July 27, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ദോഹയിൽ നിന്നും നാഗ്പൂരിലേക്ക് യാത്ര തിരിച്ച ഖത്തർ എയർവെയ്‌സ് വിമാനം മോശം കാലാവസ്ഥയെ തുടർന്ന് ഹൈദരാബാദിലേക്ക് വഴി തിരിച്ചുവിട്ടു.കനത്ത മഴയെ തുടർന്ന് ദൃശ്യപരത കുറഞ്ഞതിനാലാണ് വിമാനം ഇന്ന് പുലർച്ചെ  ഹൈദരാബാദ്  രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ആർജിഐഎ) അടിയന്തിര ലാൻഡിങ് നടത്തിയത്.  

99 യാത്രക്കാരുമായി പുറപ്പെട്ട QR590 ദോഹ-നാഗ്പൂർ വിമാനം പുലർച്ചെ 3.29 ന് സുരക്ഷിതമായി ഹൈദരാബാദിൽ ലാൻഡ് ചെയ്തതായി RGIA വൃത്തങ്ങൾ അറിയിച്ചു.പുലർച്ചെ 2.50ന് വിമാനം നാഗ്പൂരിൽ ഇറങ്ങേതായിരുന്നു.

യാത്രക്കാർക്ക് ഹോട്ടലിൽ താമസ സൗകര്യം എയർലൈൻ ഒരുക്കിയതായും വിമാനം നാഗ്പൂരിലേക്കു പുറപ്പെടാനുള്ള ക്രമീകരണങ്ങൾ നടത്തിവരികയാണെന്നും ഖത്തർ എയർവെയ്‌സ് അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News