Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഉരീദു മാരത്തൺ ജനുവരി 20ന്,ഒരു മില്യൺ റിയാൽ സമ്മാനതുക

January 16, 2023

January 16, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ജനുവരി 20ന് നടക്കുന്ന ഉരീദു മാരത്തണിൽ വിവിധ വിഭാഗങ്ങളിലായി 8,000 പേർ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ദോഹ കോർണിഷിലെ പരേഡ് പവലിയനിൽ നിന്ന് ആരംഭിച്ച് കത്താറ,ലുസൈൽ എന്നിവ പിന്നിട്ട് കോർണിഷിൽ സമാപിക്കുമെന്ന് ഉരീദു സിഎസ്ആർ,സ്പോൺസർഷിപ്പ് ആൻഡ് മീഡിയ ഡയറക്റ്റർ മോസ ഖാലിദ് അൽ-മുഹന്നദി അറിയിച്ചു.

രാവിലെ 6.15ന് ഫുൾ മാരത്തണും തുടർന്ന് ഏഴിന് ഹാഫ് മാരത്തണും ആരംഭിക്കും.10 കിലോമീറ്റർ വിഭാഗം രാവിലെ 8.30നും 5 കിലോമീറ്റർ വിഭാഗം രാവിലെ 9.30നും ആരംഭിക്കും.കുട്ടികൾക്കുള്ള 1 കിലോമീറ്റർ വിഭാഗം രാവിലെ 10.30 ന് ആരംഭിക്കും.

എല്ലാ കാറ്റഗറികളിലുമായി ഒരു മില്യൺ ഖത്തർ റിയാലാണ് ഈ വർഷത്തെ ആകെ സമ്മാനതുക.5 കിലോമീറ്റർ,10 കി.മീ.,21 കി.മീ.വിഭാഗങ്ങളിൽ ഫിനിഷിംഗ് ലൈൻ കടക്കുന്ന എല്ലാവര്ക്കും  ഫോക്സ്വാഗൺ ടി-റോക്ക് സ്വന്തമാക്കുന്നതിനുള്ള  റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാനും അവസരമുണ്ട്.

ഖത്തർ എയർവെയ്‌സ്, സീഷോർ,അൽ റയ്യാൻ വാട്ടർ,ക്യൂ.ഐ.സി,ഖത്തർ ടൂറിസം,ക്യൂ ഓട്ടോ,ഹോൾഡിങ് ഗ്രൂപ്,എന്നീ പ്രമുഖ കമ്പനികളാണ് മറ്റ് സ്പോൺസർമാരായി എത്തുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News