Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ദോഹ,ബഹ്‌റൈൻ വിമാന സർവീസുകൾ മെയ് 25ന് പുനരാരംഭിക്കും

May 17, 2023

May 17, 2023

ന്യൂസ്‌റൂം ബ്യുറോ  

ദോഹ: 2017 ലെ ഉപരോധത്തിന് പിന്നാലെ നിർത്തിവെച്ചഖത്തറിനും ബഹ്റൈനുമിടയിലെ വിമാന സർവീസുകൾ  മെയ് 25 മുതൽ പുനരാരംഭിക്കുംനീണ്ട ആറ് വർഷങ്ങൾക്ക് ശേഷമാണ് ബഹ്‌റൈനിലെ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതെന്ന് ബഹ്‌റൈൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. റിയാദിൽ ഗൾഫ് കോപ്പറേഷൻ കൗൺസിൽ (ജി.സി.സി) ആസ്ഥാനത്ത് ഏപ്രിൽ 12 ന് നടന്ന കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ ബന്ധം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്.

അൽ ഉല കരാറിന് ശേഷം സൗദിയുമായും യു.എ.ഇയുമായും ഖത്തറിന്റെ ബന്ധം പുനഃസ്ഥാപിച്ചെങ്കിലും ഖത്തറും ബഹ്‌റൈനും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകാൻ ഏറെ സമയമെടുത്തു.

ഇരുരാജ്യങ്ങളും തമ്മിൽ നിരവധി തർക്കങ്ങൾ നിലനിന്നതാണ് വിമാന സർവീസുകൾ ഉൾപെടെ നയതന്ത്ര ബന്ധം പഴയ നിലയിലാകാൻ വൈകിയത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL

 


Latest Related News