Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
പാണക്കാട് കുടുംബത്തിനും സുമനസ്സുകൾക്കും നന്ദി,ഖത്തർ ജയിലിൽ നിന്നും മോചിതനായ ദിവേഷ്‌ലാൽ വീടണഞ്ഞു

June 04, 2023

June 04, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ഖത്തറിൽ ജയിലിൽ കഴിയുകയായിരുന്ന വലമ്പൂർ മുള്ള്യാകുർശി സ്വദേശി കളപ്പാറ വീട്ടിൽ ദിവേ‌ഷ്‌ലാൽ (32) നാട്ടിലെത്തി. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നാട്ടുകാരും സുമനസ്സുകളും ഒത്തുചേർന്നതിന്റെ ഫലമായാണ് ദിവേഷ്‌ലാൽ തന്നെ കാത്തിരിക്കുന്ന ഒന്നര വയസ്സുകാരി തക്ഷവിക്കും ഭാര്യക്കും കുടുംബത്തിനും അടുത്തെത്തിയത്.തങ്ങൾക്കും കുടുംബത്തിനും നന്ദി പറയാനായി ദിവേഷ് ലാലും കുടുംബവും കഴിഞ്ഞ ദിവസം  കൊടപ്പനയ്ക്കൽ തറവാട്ടുമുറ്റത്ത് എത്തുകയായിരുന്നു.

 ഭാര്യ നീതുവും രക്ഷിതാക്കളായ കുഞ്ഞിനാമുവും ശാന്തമ്മക്കുമൊപ്പം കൂട്ടുകാരും നാട്ടുകാരും സഹായസമിതി ഭാരവാഹികളും കൂടെയുണ്ടായിരുന്നു.

ഖത്തറിൽ നിർത്തിയിട്ട വാഹനം മുന്നോട്ടുനീങ്ങി ഈജിപ്ത് സ്വദേശി മരിച്ച സംഭവത്തിൽ ജയിലിലായിരുന്നു വലമ്പൂർ മുള്ള്യാകുർശി സ്വദേശി കളപ്പാറ വീട്ടിൽ ദിവേ‌ഷ്‌ലാൽ (32). ഖത്തർ സർക്കാർ ദയാധനമായി നിശ്ചയിച്ച 46 ലക്ഷം രൂപ (2,03,000 ഖത്തർ റിയാൽ) നൽകാനാവാതെ പ്രതിസന്ധിയിലായ കുടുംബത്തിന് കേരളീയ സമൂഹം പിന്തുണ നൽകി കൂടെ നിൽക്കുകയായിരുന്നു.

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ ദിവേഷ്‌ലാലിന്റെ മോചനത്തിനായി പിന്തുണയുമായെത്തി. നാട്ടിൽ ഓട്ടോ ഡ്രൈവറായിരുന്ന ദിവേഷ്‌ലാൽ കടം കയറിയപ്പോഴാണ് ജീവിത വഴിതേടി വിദേശത്തേക്ക് പോയത്. ജനുവരി 13ന് മകളുടെ ഒന്നാം പിറന്നാളിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ ആയിരുന്നു അപക‌ടം.

ഡ്രൈവറായ ദിവേഷ്‌ലാൽ തന്റെ വാഹനം റോഡിൽ നിർത്തി കടയിലേക്ക് പോയ സമയത്ത് വാഹനം തനിയെ നിരങ്ങിനീങ്ങിയാണ് ഈജിപ്ത് സ്വദേശി അപകടത്തിൽപെട്ടത്. നാട്ടുകാർ ദിവേഷ്‌ലാലിന്റെ മോചനത്തിന് വഴിതേടി സഹായ സമിതി രൂപീകരിച്ചു. ദയാധനമായി നൽകേണ്ട തുകയുടെ 10 ലക്ഷം രൂപ കുടുംബാംഗങ്ങൾ സ്വരൂപിച്ചിരുന്നു. 16 ലക്ഷം രൂപ ഒരു പ്രവാസി വ്യവസായി നൽകി.

4ലക്ഷം രൂപ ഖത്തർ കെഎംസിസിയും 6 ലക്ഷം രൂപ ദിവേഷ്‌ലാലിന്റെ മോചനത്തിനായി രൂപീകരിച്ച ഖത്തറിലെ പ്രാദേശിക കമ്മിറ്റിയും സ്വരൂപിച്ചു. ബാക്കി 10 ലക്ഷം രൂപ ചോദ്യചിഹ്‌നമായതോടെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സഹായ അഭ്യർഥനയുമായി രംഗത്തെത്തുകയായിരുന്നു. ഇതെ തുടർന്ന് 10 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി സ്വരൂപിക്കാനായി.

പണം ഖത്തർ അധികൃതർക്ക് നിയമപ്രകാരം കൈമാറിയതോടെയാണ് മോചന വഴി തുറന്നത്. കെഎംസിസിയുടെ നേതൃത്വത്തിലാണ് ദിവേഷ്‌ലാലിനെ നാട്ടിലെത്തിച്ചത്. വിമാനമിറങ്ങിയ ഉടൻ പാണക്കാട്ടെത്തി നന്ദി അറിയിച്ച ശേഷമാണ് ദിവേഷും കുടുംബവും വീട്ടിലേക്ക് മടങ്ങിയത്.ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസിൽ വന്നിറങ്ങിയ ദിവേഷിനെ സുഹൃത്തുക്കൾ സ്വീകരിച്ചു.

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News