Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ലോകകപ്പ് സ്റ്റേഡിയങ്ങളിൽ ചുറ്റിക്കറങ്ങാം,ട്രാൻസിറ്റ് യാത്രക്കാർക്ക് ടൂർ പാക്കേജുമായി ഡിസ്‌കവർ ഖത്തർ

February 14, 2023

February 14, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഫിഫ ലോകകപ്പിന്റെ വിജയത്തെത്തുടർന്ന് സ്‌പോർട്‌സ് പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ  ട്രാൻസിറ്റ് ടൂർ പരമ്പരയിൽ ഡിസ്‌കവർ ഖത്തർ (ഡിക്യു) പുതിയ ടൂർ പാക്കേജുകൾ ഉൾപ്പെടുത്തി.

ഖത്തറിലെ അത്യാധുനിക ലോകകപ്പ് സ്റ്റേഡിയങ്ങൾ സന്ദർശിക്കാനും അതിന്റെ സവിശേഷതകൾ അനുഭവിച്ചറിയാനും വിനോദസഞ്ചാരികൾക്ക് അവസരമൊരുക്കുന്നതാണ് പുതിയ പദ്ധതി.ഫിഫ ലോകകപ്പ് നടന്ന പ്രധാനപ്പെട്ട അഞ്ച് സ്റ്റേഡിയങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയത്.അൽ തുമാമ, എജ്യുക്കേഷൻ സിറ്റി, ഖലീഫ ഇന്റർനാഷണൽ, ലുസൈൽ ഐക്കണിക് സ്റ്റേഡിയം,പൂർണമായും പൊളിച്ചു മാറ്റാനിരിക്കുന്ന കണ്ടയിനറുകൾ കൊണ്ട് നിർമിച്ച ഇന്നൊവേറ്റീവ് സ്റ്റേഡിയം 974 എന്നിവ സന്ദര്ശകര്ക്ക് നേരിൽ കണ്ട് അനുഭവിച്ചറിയാൻ ഇതിലൂടെ കഴിയും..

ഗൈഡഡ് കോച്ച് ടൂറുകളിലൂടെ വിനോദ സഞ്ചാരികൾക്ക്  ഖത്തറിലെ സ്റ്റേഡിയങ്ങളുടെ വാസ്തുവിദ്യാ വിസ്മയങ്ങൾ അനുഭവിക്കാൻ കഴിയുന്ന തരത്തിലാണ് പാക്കേജ് ഒരുക്കിയിരിക്കുന്നതെന്ന്  ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് എച്ച്ഇ അക്ബർ അൽ ബേക്കർ പറഞ്ഞു.

ദോഹ വഴി കടന്നുപോകുന്ന യാത്രക്കാർക്ക്  ദോഹയിൽ എത്തുന്നതിന് 48 മണിക്കൂർ മുമ്പ് വരെ ഓൺലൈനായി ബുക്ക് ചെയ്യാം. ഇതിനു പുറമെ, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ പ്ലാസയിലെ ഖത്തർ ടൂറിസം/ഡിസ്കവർ ഖത്തർ കിയോസ്കിൽ ഓഫ്‌ലൈനായും ബുക്ക് ചെയ്യാൻ അവസരമുണ്ട്.

മുതിർന്നവർക്ക്   42 ഡോളറും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 21 ഡോളറുമാണ് നിരക്ക്. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്.

ഇതിന് പുറമെ ട്രാൻസിറ്റ് യാത്രക്കാരെ ലക്ഷ്യമാക്കി പുതിയ രണ്ട് പാക്കേജുകൾ കൂടി ഡിസ്കവർ ഖത്തർ അവതരിപ്പിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News