Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ജിസിസി രാജ്യങ്ങളിൽ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഖത്തറിൽ നേരിട്ടുള്ള ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാമെന്ന് അധികൃതർ

September 13, 2022

September 13, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ഏതെങ്കിലും ജിസിസി രാജ്യങ്ങളിലെ സാധുവായ ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ള ഖത്തറിൽ റെസിഡൻസ് വിസയുള്ളവർക്ക് ഇനി നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. ഖത്തറിൽ ഡ്രൈവിങ്  ലൈ സൻസ് നേടുന്നതിന് ഇവർ  ഡ്രൈവിംഗ് കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്യേണ്ടതില്ല.പകരം,നേരിട്ട്  ടെസ്റ്റിന് രജിസ്റ്റർ ചെയ്യാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം   ഫസ്റ്റ് ലെഫ്റ്റനന്റ് മുഹമ്മദ് അൽ-അമ്രി സ്ഥിരീകരിച്ചു.ഖത്തർ ടെലിവിഷനിൽ ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതേസമയം,ജിസിസിയിലെ പൗരന്മാർക്ക് അവരുടെ ലൈസൻസ് ഉടൻ തന്നെ ഖത്തർ ഡ്രൈവിംഗ് ലൈസൻസാക്കി മാറ്റാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തറിൽ നിലവിലുള്ള ട്രാഫിക് നിയമ പ്രകാരം, ബന്ധുക്കളെ സന്ദർശിക്കാനോ വിനോദസഞ്ചാരത്തിനായോ ഖത്തറിൽ എത്തുന്ന ജിസിസി രാജ്യങ്ങളിലെ സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് അവർ രാജ്യത്ത് പ്രവേശിച്ച തീയതി മുതൽ 3 മാസം വരെ ഖത്തറിൽ വാഹനമോടിക്കാൻ അനുമതിയുണ്ട്.ഇവർ ഖത്തറിലെത്തിയ തീയതിയുടെ തെളിവ് ആവശ്യപ്പെടുമ്പോൾ നൽകുന്നതിന് ജിസിസി രാജ്യങ്ങളിൽ നിന്നെത്തി വാഹനമോടിക്കുന്നവർ അവരുടെ പാസ്‌പോർട്ടോ എൻട്രി വിസയോ എപ്പോഴും കൈവശം വെക്കണമെന്നാണ് നിർദേശം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News