Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
'ഹാൻഡ് ഓഫ് ഗോഡ്',ഫുട്‍ബോൾ ചരിത്രത്തിൽ ഇടംപിടിച്ച ഡീഗോ മറഡോണയുടെ ജഴ്‌സി ദോഹയിൽ പ്രദർശിപ്പിക്കും

October 01, 2022

October 01, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : 1986ൽ ഇംഗ്ലണ്ടിനെതിരെ കുപ്രസിദ്ധമായ 'ഹാൻഡ് ഓഫ് ഗോഡ്' ഗോൾ നേടിയപ്പോൾ ഡീഗോ മറഡോണ ധരിച്ചിരുന്ന ജഴ്‌സി ഖത്തറിൽ പ്രദർശിപ്പിക്കുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.ലേലത്തിൽ റെക്കോർഡ് വില സമ്പാദിച്ച് അഞ്ച് മാസത്തിന് ശേഷമാണ്  വിവാദ ജഴ്‌സി ലോകകപ്പിൽ പ്രദർശനത്തിനെത്തുന്നത്.റെക്കോർഡ് വില നൽകിയ ഷർട്ടിന്റെ പുതിയ ഉടമയെ ഖത്തർ വെളിപ്പെടുത്തിയിട്ടില്ല.

9.3 മില്യൺ ഡോളർ വിലയിൽ ലേലത്തിൽ പോയ ജഴ്‌സി ഖത്തറിലെ 3-2-1 സ്‌പോർട്‌സ് മ്യൂസിയത്തിലെത്തിക്കുകയായിരുന്നു. ഞായറാഴ്ച മുതൽ ഏപ്രിൽ 1 വരെ പ്രദർശിപ്പിക്കും.

ലോകകപ്പ് എക്‌സിബിഷനുവേണ്ടി ജഴ്‌സി സ്വന്തമാക്കിയതിൽ ആവേശമുണ്ടെന്ന് ഖത്തർ മ്യൂസിയം  ചെയർപേഴ്‌സൺ ശൈഖ അൽ മയാസ്സ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി എ.എഫ്.പിയോട് പറഞ്ഞു.

1986 മെക്‌സിക്കോയില്‍ നടന്ന ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുള്ള മത്സരത്തില്‍, ഇംഗ്ലണ്ടിനെതിരെയാണ് മറഡോണ വിവാദ ഗോള്‍ നേടിയത്. മത്സരശേഷം മറഡോണ തന്റെ ജേഴ്സി ഇംഗ്ലണ്ട് ടീം അംഗമായ സ്റ്റീവ് ഹോഡ്ജിന് സമ്മാനിക്കുകയാണുണ്ടായത്. ഈ ജേഴ്‌സി പിന്നീട് മാഞ്ചസ്റ്ററിലെ നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചിരുന്നു.

ഐതിഹാസികമായ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരേ അര്‍ജന്റീനയ്ക്ക് ജയം സമ്മാനിച്ച ആ ഗോളുകള്‍ രണ്ടും ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയെങ്കിലും അന്ന് ജയിച്ചത്  ദൈവമോ ചെകുത്താനോ എന്ന് ഇന്നും തീര്‍പ്പായിട്ടില്ല. സങ്കീര്‍ണമായ ഈ സമസ്യ തന്നെയാണ് അവസാനകാലം വരെ കളത്തിലും പുറത്തും ഒരേ സമയം ദൈവത്തിന്റെയും ചെകുത്താന്റെയും ദ്വന്ദ്വവ്യക്തിത്വം പേറിയ ഡീഗോ അരമാന്‍ഡ മാറഡോണയെന്ന ഇതിഹാസത്തെ സമാനതകളില്ലാത്തൊരു പ്രതിഭാസമാക്കുന്നത്. ഡീഗോയെന്ന സമസ്യയെ ഇഴകീറിയെടുക്കാന്‍ കാലത്തെ അതിജീവിച്ച ഈ ഇരട്ടഗോളുകള്‍ പോലെ മറ്റൊന്നില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News