Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ലോകകപ്പിൽ കളിക്കുന്നില്ലെങ്കിലും ഇന്ത്യക്കിത് അഭിമാന നിമിഷം,ലോകകപ്പ് വേദിയിലെത്തിക്കാൻ താരസുന്ദരി ദോഹയിലേക്ക് വിമാനം കയറുന്നു

December 06, 2022

December 06, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ലോകകപ്പിൽ ഇന്ത്യ കളിക്കുന്നില്ലെങ്കിലും കാൽപന്തുകളിയുടെ വിശ്വമേളയിൽ അഭിമാന നിമിഷം സമ്മാനിക്കാൻ ബോളിവുഡ് സുന്ദരി ദീപിക പദുകോൺ ദോഹയിലേക്ക്.ഈ മാസം 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പിലെ കിരീടപ്പോരാട്ടത്തില്‍ ട്രോഫി അവതരിപ്പിക്കുന്നത് ഇന്ത്യൻ സുന്ദരിയുടെ കൈകളിലൂടെയായിരിക്കും.ദീപിക പദുകോണിനെയാണ് ഫിഫ ഈ അഭിമാന ദൗത്യം ഏൽപിച്ചിരിക്കുന്നത്.

ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ താരം ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി നിയോഗിക്കപ്പെടുന്നത്. മുൻകാലങ്ങളിൽ കഴിഞ്ഞ ലോകകപ്പില്‍ കിരീടം നേടിയ ടീമിന്‍റെ നായകനും, ആതിഥേയ രാജ്യത്തെ പ്രമുഖ മോഡലുകളും ചേർന്നാണ് സ്റ്റേഡിയത്തിലേക്ക് ട്രോഫി എത്തിച്ചിരുന്നത്.
വിഖ്യാതമായ കാന്‍ ചലച്ചിത്രോത്സവം ഉള്‍പ്പെടെ നിരവധി ലോകവേദികളിൽ തിളങ്ങിയ ദീപികക്ക് കാൽപന്തിന്‍റെ മാമാങ്കത്തിലും രാജ്യത്തിന്‍റെ അഭിമാനം ഉയർത്താനുള്ള അവസരമാണ് ഖത്തറില്‍ ലഭിക്കുന്നത്. എന്നാല്‍ ഇത് സബംന്ധിച്ച് ദിപീകയില്‍ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങില്‍ മുന്‍ ഫ്രഞ്ച് ക്യാപ്റ്റന്‍ മാഴ്സെല്‍ ഡിസെയ്‌ലി ആണ് ലോകകപ്പ് ട്രോഫി സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്.

അപൂർവ ബഹുമതിയെത്തിയതോടെ 36കാരിയായ ദീപിക വൈകാതെ ഖത്തറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാൻ ചലച്ചിത്ര മേളയിലെ ജൂറി അംഗമായും ആഡംബര ബ്രാൻഡുകളുടെ മുഖമായുമൊക്കെ ലോകത്തെ വിസ്മയിപ്പിച്ച ദീപികക്ക് അവകാശപ്പെടാൻ ഒരു പൊൻതൂവൽ കൂടി. ലോകം മുഴുവൻ ഉറ്റുനോക്കുന്ന വേദിയിലെ ഇന്ത്യൻ സാന്നിധ്യമാകുന്ന താരത്തിന് അഭിനന്ദന പ്രവാഹമാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News