Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
കോവിഡ് വ്യാപനം,ഖത്തറിൽ പുതിയ നിയന്ത്രണങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ

January 08, 2022

January 08, 2022

ദോഹ: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മന്ത്രിസഭ നിര്‍ദേശിച്ച പുതിയ നിയന്ത്രണങ്ങള്‍ ഇന്നു മുതൽ (ശനിയാഴ്ച) പ്രാബല്യത്തില്‍.


വാഹനങ്ങളില്‍ പരമാവധി നാലുപേര്‍, കര്‍വ ബസ്, ദോഹ മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്രക്കാര്‍ 60 ശതമാനം, ബാര്‍ബര്‍ഷോപ്പുകളില്‍ 50 ശതമാനം തുടങ്ങിയവയാണ് പ്രധാന നിര്‍ദേശം. ഇതുസംബന്ധിച്ച്‌ ആരോഗ്യമന്ത്രാലയം വിശദമായ പട്ടിക തന്നെ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. പള്ളികളിലെ നിയന്ത്രണവും ഇന്ന്  പ്രാബല്യത്തില്‍ വന്നു.. 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്ളികളിൽ പ്രവേശനമുണ്ടാവില്ല.

•സാമൂഹിക പരിപാടികള്‍ : അടച്ചിട്ട സ്ഥലങ്ങളില്‍ പരമാവധി 10 പേര്‍. വീടുകളിലെ ഓപണ്‍ സ്പേസില്‍ പരമാവധി 15 പേര്‍.

•പൊതുഗതാഗതം: മെട്രോ, കര്‍വ ബസ് ഉള്‍പ്പെടെയുള്ള പൊതുഗതാഗതങ്ങളില്‍ 60 ശതമാനം. ബോട്ടുകളില്‍ പരമാവധി 12. ടൂറിസ്റ്റ് ബോട്ടില്‍ 15.

•വിദ്യാഭ്യാസ സ്ഥാപനങ്ങള്‍: ജനുവരി 27 വരെ സ്കൂള്‍, കിന്‍ഡര്‍ഗാര്‍ട്ടനുകളില്‍ ഓണ്‍ലൈന്‍ പഠനം തുടരും. സ്വകാര്യ പരിശീലന സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

•ഔട്ഡോര്‍ ആന്‍ഡ് സ്പോര്‍ട്സ്: പാര്‍ക്കുകള്‍, ബീച്ച്‌, കോര്‍ണിഷ് എന്നിവിടങ്ങളില്‍ ഒന്നിച്ച്‌ പരമാവധി 15 പേര്‍ക്ക് ഇരിക്കാം. രാജ്യാന്തര, ആഭ്യന്തര കായിക പരിപാടികള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി. കാണികള്‍ ഔട്ഡോറില്‍ 50 ശതമാനവും, ഇന്‍ഡോറില്‍ 30 ശതമാനവും.

കഫേകളിലും റസ്റ്റാറന്‍റുകളിലും ശീശ ഉപയോഗിക്കുന്നതിന് നിരോധനം.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News