Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ബുക്കിങ്ങുകൾ തനിയെ റദ്ദാക്കി പണം ഈടാക്കുന്നു,ഖത്തർ യൂബറിനെതിരെ വ്യാപക പരാതി

December 03, 2021

December 03, 2021

ദോഹ : പ്രമുഖ ടാക്സി കാർ സംരംഭകരായ യൂബറിനെതിരെ പരാതികളുമായി ഉപഭോക്താക്കൾ. യാത്രക്കായി ബുക്ക് ചെയ്ത ട്രിപ്പുകൾ സ്വമേധയാ ക്യാൻസൽ ആവുകയും, ഇതിന് പണം ഈടാക്കുകയും ചെയ്യുന്നതായാണ് പരാതി ഉയർന്നത്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് ഇത്തരം അനുഭവങ്ങൾ തെളിവുകൾ അടക്കം നിരത്തിയത്.ട്രിപ്പ് സ്വയം കാൻസലാക്കിയ ശേഷം അഞ്ച് റിയാലാണ് ഇതിനായി ഈടാക്കുന്നത്.ഇക്കാര്യം അറിയിച്ചു കൊണ്ട് ഇ മെയിൽ ഉൾപ്പെടെയുള്ള സന്ദേശങ്ങൾ യാത്രക്കാരന് ലഭിക്കും. അടുത്ത ട്രിപ്പിൽ ഈ നിരക്ക് കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള തുക യാത്രക്കാരൻ അടക്കേണ്ടി വരും.

'റയ്യാൻ ലുലു സെന്ററിൽ നിന്നും ഞാൻ യൂബർ ബുക്ക് ചെയ്തു. ഇമെയിൽ ഐഡിയോ  ഡ്രൈവറുടെ നമ്പറോ എനിക്ക് ലഭിച്ചില്ല, വാഹനം വന്നതുമില്ല. എന്നാൽ, ഏറെ വൈകാതെ അഞ്ച് റിയാൽ എന്നിൽ നിന്നും ഈടാക്കിയതായി യൂബറിൽ നിന്നും സന്ദേശമെത്തി.' യൂബറിന് ഒരു സ്റ്റാർ റേറ്റിംഗ് നൽകിയ ഒരു ഉപഭോക്താവ് തന്റെ അനുഭവം വിവരിച്ചു. യൂബറിനെ ബന്ധപ്പെട്ടത് ഇക്കാര്യത്തിൽ വിശദീകരണം തേടാൻ ശ്രമിച്ചിട്ട് സാധിക്കുന്നില്ല എന്നും ഉപഭോക്താക്കൾ ആരോപിച്ചു. തങ്ങൾക്കായുള്ള വാഹനം വന്ന് ചേരുമെന്ന പ്രതീതി ഉണ്ടാക്കിയ ശേഷം യാത്ര ക്യാൻസൽ ആവുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട് എന്നാണ് ഉപഭോക്താക്കളുടെ പരാതി. ഇത് കാരണം ഇന്റർവ്യൂ, ആശുപത്രി സേവനങ്ങൾ എന്നിവ വൈകിയ ആളുകളും നിരവധിയാണ്. യാത്രയ്ക്കായി വാഹനം ബുക്ക് ചെയ്യുന്നവർ മാസ്ക് ധരിക്കാത്തതിനാലാണ് ബുക്കിംഗ് ക്യാൻസൽ ചെയ്തതെന്ന് ഒരുകൂട്ടം യൂബർ ഡ്രൈവർമാർ അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും, കമ്പനി ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ രംഗത്ത് യൂബറിന് എതിരാളികൾ ഇല്ലാത്തതിനാലാണ് ഈ അലസതയെന്നും, മറ്റൊരു ബദൽ കമ്പനി വേണ്ടതുണ്ടെന്നുമായിരുന്നു ചില ഉപഭോക്താക്കളുടെ അഭിപ്രായം.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News